കേളി 10 ലക്ഷം രൂപ നൽകും
Friday, August 17, 2018 12:47 AM IST
സൂറിച്ച് : പ്രളയക്കെടുതി മൂലം കഷ്ടതയനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി സ്വിറ്റ്‌സർലൻഡിലെ മലയാളി സംഘടനയായ കേളി മുന്നോട്ടു വന്നു. സംഘടനയുടെ സഹായമായി ആദ്യ ഗഡു 10 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും.

ലോക മലയാളി സമൂഹം വേദനയോടെയാണ് കേരളത്തിലെ പ്രളയ കെടുതികൾ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്. മലയാളി സമൂഹത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്നതിന് കേളിയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേർന്നു . യോഗത്തിൽ കേളി സ്വിറ്റ്‌സർലൻഡിൽ ഒരു ദുരിതാശ്വാസ നിധി സമാഹരിക്കുവാനും ഇതിലേക്കായി സുമനസുകളായ സ്വിസ് മലയാളികളുടെ സഹായം അഭ്യർഥിക്കുവാനും തീരുമാനിച്ചു.

കേളി യുടെ പോസ്റ്റ് അക്കൗണ്ട് ഐ ബാൻ നമ്പർ ( CH 22 0900 0000 6052 6733 4 Zweck:Keli flood relief fund )

കേളിയുടെ പ്രോഗ്രാമുകളിൽ നിന്നുള്ള വരുമാനം മുഴുവനും വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു.

റിപ്പോർട്ട് : ഷിജി ചീരംവേലില്‍