എന്‍.കെ. ലൂക്കോസ് വോളിക്ക് പത്ത് ടീമുകള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Monday, August 25, 2014 8:20 AM IST
ന്യൂയോര്‍ക്ക്: ഒമ്പതാമത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഓഗസ്റ് 30ന് (ശനി) റോക്ക്ലാന്റ് കമ്യൂണിറ്റി കോളജിന്റെ ഫീല്‍ഡ് ഹൌസിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്.

ഈ ഏകദിന മത്സരത്തില്‍ താഴെപറയുന്ന ടീമുകള്‍ മാറ്റുരയ്ക്കും. ബാള്‍ട്ടിമൂര്‍ കോബ്രാസ്, ഷിക്കാഗോ കൈരളി ലയണ്‍സ്, ഫില്ലി സ്റാര്‍സ്, ഡാളസ് സ്ട്രൈക്കേഴ്സ്, ടൊറന്റോ സ്റാലിയന്‍സ്, ടാമ്പാ ടൈഗേഴ്സ്, ന്യൂജേഴ്സി സിക്സേഴ്സ്, ന്യൂയോര്‍ക്ക് സ്പൈക്കേഴ്സ്, വാഷിംഗ്ടണ്‍ കിംഗ്സ്, ആതിഥേയരായ റോക്ക്ലാന്റ് സോള്‍ജിയേഴ്സ് അടക്കം പത്ത് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

രാവിലെ ഒമ്പതിന് ലൈന്‍ അപ് ഓഫ് ടീംസ്. എന്‍.കെ. ലൂക്കോസിന്റെ ഭാര്യ ഉഷ നടുപ്പറമ്പില്‍ മത്സരം ഉദ്ഘാടനം ചെയ്യും.

ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും, റണ്ണര്‍അപ്പ് ട്രോഫിയും റോക്ക്ലാന്റ് സോള്‍ജിയേഴ്സ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്റ് ജിജി ഏബ്രഹാം സമ്മാനിക്കും. മോസ്റ് വാല്യുവബിള്‍ പ്ളെയര്‍ ട്രോഫി ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ഇളംപുരയിടം സമ്മാനിക്കും. ബെസ്റ് ഒഫന്‍സീവ് പ്ളെയര്‍ ട്രോഫി നല്‍കുന്നത് പ്രസാദ് ഏബ്രഹാമാണ് (സിത്താര്‍ പാലസ്). ബെസ്റ് സെറ്റര്‍ ട്രോഫി ജയിംസ്/ മേരി കണ്ടാരപ്പള്ളിലും ബെസ്റ് ഡിഫന്‍സീവ് പ്ളെയര്‍ ട്രോഫി റോയ് മാത്യുവും (കാരാവള്ളി) സമ്മാനിക്കും.

ഹഡ്സണ്‍വാലി മലയാളി അസോസിയേഷനും മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൌണ്ടിയും (മാര്‍ക്ക്) മത്സരത്തിന്റെ ഗോള്‍ഡ് സ്പോണ്‍സര്‍മാരാണ്. എല്ലാ സംഘടനകളും പ്രമുഖ ബിസിനസ് ഗ്രൂപ്പുകളും മത്സരത്തിന്റെ വിജയത്തിനായി ഒന്നിച്ചണിനിരക്കുന്നു. എല്ലാവരേയും ഒന്നിപ്പിക്കാനുള്ള സ്പോര്‍ട്സിന്റെ ശക്തിയാണ് ഇവിടെയും വെളിവാകുന്നത്.

ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളിലും റോക്ക്ലാന്റ് സോള്‍ജിയേഴ്സിന്റെ അര്‍പ്പണബോധത്തിലും തങ്ങള്‍ തൃപ്തരും കൃതാര്‍ഥരുമാണെന്ന് എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ സ്പോര്‍ട്സ് ഫൌണ്േടഷന്‍ പ്രസിഡന്റ് ജോര്‍ജ് നടുപ്പറമ്പിലും സെക്രട്ടറി ജോര്‍ജ് കണ്ണാട്ടും പറഞ്ഞു. ടൂര്‍ണമെന്റ് സംബന്ധിച്ച ഫേസ്ബുക്ക് പേജ് എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. പരസ്യങ്ങളും അതിലൂടെ പ്രദര്‍ശിപ്പിക്കുന്നു. ടൂര്‍ണമെന്റ് ലൈവ് ആയി മലയാളി എഫ്എം ടെലികാസ്റ് ചെയ്യും.

റോക്ക്ലാന്റ് (ബഫല്ലോ) സോള്‍ജിയേഴ്സ് വോളിബോള്‍ ടീം സ്ഥാപക ക്യാപ്റ്റന്‍ ചാള്‍സ് മാത്യു ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളെ അഭിനനന്ദിച്ചു.

റോക്ക്ലാന്റ്, വെസ്റ് ചെസ്റര്‍ കൌണ്ടികളിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ കാണികളായെത്തി മത്സരം വന്‍ വിജയമാക്കാന്‍ ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ സുബിന്‍ മുട്ടത്ത് അഭ്യര്‍ഥിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ജിജി ജോര്‍ജ് 845 270 8096, ജ്യോതിസ് ജേക്കബ് 845 357 3702, സുബിന്‍ മുട്ടത്ത് 845 642 8923, ടോമി തോമസ് 845 548 3800, സിനോ ജോസഫ് 845 598 5517, ഷാജന്‍ തോട്ടക്കര 845 548 6066.