എന്‍ബിഎ സെന്ററില്‍ മണ്ഡലകാല ഭജനയ്ക്ക് സമാപനം കുറിച്ചു
Monday, January 19, 2015 7:16 AM IST
ന്യൂയോര്‍ക്ക്: ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ മണ്ഡലകാലാരംഭമായ വൃശ്ചികം ഒന്നു മുതല്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം നടന്നു വന്ന ഭജന ജനുവരി 17ന് സമാപിച്ചു.

ഫ്ളഷിംഗ് ക്ഷേത്രത്തില്‍ നിന്ന് എത്തിയ പൂജാരിയുടെ പ്രത്യേകമായ പൂജ ഭജനക്ക് മാറ്റു കൂട്ടി.

എന്‍ബിഎയിലെ മലയാളം സ്കൂളിലെ കുട്ടികള്‍ വളരെ സജീവമായി പങ്കെടുത്തു. സ്കൂളിലെ അധ്യാപകരായ പ്രഭാകരന്‍ നായര്‍, സരസമ്മ കുറുപ്പ്, കുന്നപ്പള്ളില്‍ രാജഗോപാല്‍ എന്നിവരുടെ ശിക്ഷണത്തിലാണ് കുട്ടികള്‍ അഭ്യസിക്കുന്നത്.

മണ്ഡലകാല ഭജന സമാപന ദിവസം ഇത്രയും ഭക്തജനങ്ങള്‍ സന്നിഹിതരായതില്‍ അതീവ സന്തുഷ്ടനാണെന്ന് പ്രസിഡന്റ് രഘുവരന്‍ നായര്‍ പറഞ്ഞു. ഭജനയില്‍ രാം ദാസ് കൊച്ചുപറമ്പില്‍, ജയപ്രകാശ് നായര്‍, കുന്നപ്പള്ളില്‍ രാജഗോപാല്‍, പ്രഭാകരന്‍ നായര്‍, കലാ സതീഷ്, സുശീല പിള്ള, ഡോ. സ്മിതാ പിള്ള. മഞ്ജു സുരേഷ്, നീന കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ