ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ ഡെലവര്‍വാലിയില്‍ ജൂണ്‍ 28ന്
Tuesday, June 23, 2015 7:13 AM IST
ഡെലവര്‍വാലി: ഹൃസ്വ സന്ദര്‍ശനാര്‍ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന അധ്യക്ഷനും നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മുന്‍ ഭദ്രാസന എപ്പിസ്കോപ്പയുമായ ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ ജൂണ്‍ 28നു (ഞായര്‍) പെന്‍സില്‍വാനിയയിലുള്ള ഡെലവര്‍വാലി സെന്റ് തോമസ് മാര്‍ത്തോമ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

തുടര്‍ന്നു കുട്ടികള്‍ക്കായി വെക്കേഷണല്‍ ബൈബിള്‍ സ്കൂള്‍ ഫൈനല്‍ ഡേ പ്രോഗ്രാമിന് എപ്പിസ്കോപ്പ നേതൃത്വം നല്‍കും.

29നു (തിങ്കള്‍) നടക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് മീറ്റിംഗില്‍ എപ്പിസ്കോപ്പ നേതൃത്വം നല്‍കും.

മാര്‍ കൂറിലോസ് എപ്പിസ്കോപ്പയെ സ്വീകരിക്കാന്‍ ഡെലവര്‍വാലിയിലെ മാര്‍ത്തോമ സമൂഹം വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഇടവക വികാരി റവ. റോയി എ. തോമസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി