കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 11ന്
Monday, August 31, 2015 8:27 AM IST
കുവൈറ്റ്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11നു (വെള്ളി) വൈകുന്നേരം നാലു മുതല്‍ ഖൈത്താന്‍ കാര്‍മല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

കെകെസിഎ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ക്കൊപ്പം വിനോദ്  വെഞ്ഞാറന്‍മൂടിന്റെ (ഉഗ്രം ഉജ്ജ്വലം) പ്രത്യേക പരിപാടിയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

കുവൈറ്റിലുള്ള എല്ലാ ക്നാനായ അംഗങ്ങളെയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 97124052.