മാര്‍ക്ക് സെമിനാര്‍ മാര്‍ച്ച് അഞ്ചിന്
Sunday, February 7, 2016 8:50 AM IST
ഷിക്കാഗോ: വൈദ്യശാസ്ത്ര രംഗത്ത് അനുഭവസ്ഥരും ഉന്നത പദവി വഹിക്കുന്നവരുമായ അഞ്ചു മികച്ച പ്രഭാഷകരെ ഉള്‍പ്പെടുത്തി മാര്‍ക്ക് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ആദ്യ വിദ്യാഭ്യാസ സെമിനാര്‍ മാര്‍ച്ച് അഞ്ചിനു (ശനി) നടക്കും. പ്രോസ്പെക്ട് ഹൈറ്റ്സില്‍, 600 നോര്‍ത്ത് മില്‍വാക്കി അവന്യൂവിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടാണു സെമിനാറിനു വേദിയാകുന്നത്. രാവിലെ 7.30നു രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാറിലെ ക്ളാസുകള്‍ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരും. റെസ്പിരേറ്ററി കെയര്‍ പ്രഫഷണലുകളുടെ ലൈസന്‍സിനാവശ്യമുള്ള 6 സിഇയു സെമിനാറില്‍നിന്നു ലഭ്യമാകും.

കുക്ക് കൌണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ സിസ്റം എക്സിക്യൂട്ടീവ് നഴ്സിംഗ് ഡയറക്ടര്‍ ആഗ്നസ് തേരാടി, ഗ്ളാക്സോ സ്മിത്ത് ക്ളൈന്‍ റീജണല്‍ മാനേജര്‍ സ്റേയ്സി ഓസ്റ്മെയര്‍, സ്വീഡിഷ് കവനന്റ് ഹോസ്പിറ്റല്‍ നഴ്സിംഗ് ഡയറക്ടര്‍ അജിമോള്‍ പുത്തന്‍പുരയില്‍, ബോളിംഗ് ബ്രൂക്ക് അമിതാ ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് ഫുട്ട് ആന്‍ഡ് ആംഗിള്‍ സര്‍ജന്‍ ജോ എം. ജോര്‍ജ്, യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിയിലെ നിയോനറ്റോളജി ഫെല്ലോഷിപ്പ് പ്രോഗ്രാം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ഹര്‍ജിത് അനന്തകൃഷ്ണന്‍ എന്നിവര്‍ യഥാക്രമം ദി പര്‍പ്പസ്, പാഷ്യന്‍ ആന്‍ഡ് പ്രൈഡ് ഓഫ് എ റെസ്പിരേറ്ററി തെറാപ്പിസ്റ്, സ്ട്രൈവ് ടു ക്യൂറ്റ് സ്മോക്കിംഗ്, റെഗുലേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ സിസ്റംസ്, പെരി ഓപ്പറേറ്റീവ് പള്‍മണറി മാനേജ്മെന്റ് ഇന്‍ ദ ഓര്‍ത്തോപീഡിക് പേഷ്യന്റ്, റീആക്ടീവ് ഓക്സിജന്‍ സ്പിസീസ് ബൂണ്‍ ഓര്‍ ബെയ്ന്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറില്‍ ക്ളാസുകള്‍ എടുക്കും. ആധുനിക ചികിത്സാരംഗത്തെ പുത്തന്‍ അറിവുകള്‍ ലഭിക്കുന്ന ഈ സെമിനാറിലെ പങ്കാളിത്തം റെസ്പിരേറ്ററി കെയര്‍ പ്രഫഷണലുകള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.

സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് അംഗങ്ങള്‍ക്ക് 10 ഡോളറും അംഗത്വമില്ലാത്തവര്‍ക്ക് 35 ഡോളറുമാണ്. ലൈറ്റ് ബ്രേക്ക് ഫാസ്റും ലഞ്ചും ഇതില്‍ ഉള്‍പ്പെടും. സെമിനാറിലേക്ക് രജിസ്റര്‍ ചെയ്യുവാന്‍ ംംം.ാമൃരശഹഹശിീശ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം