കൊല്ലൻത്തേത് കുടുംബയോഗം വാർഷികവും ഓർമ കുർബാനയും നടത്തി
Monday, August 29, 2016 1:57 AM IST
ന്യൂജേഴ്സി: പത്തനംതിട്ട പ്രക്കാനം കൊല്ലൻത്തേത് കുടുംബയോഗം അമേരിക്കൻ ശാഖ ഇരുപത്തി ആറാം വാർഷികവും, കുടുംബ പിതാവ് ഗീവർഗീസ് കത്തനാരുടെ ഓർമ്മ കുർബാനയും ഓഗസ്റ്റ് 27 –നു ന്യൂജേഴ്സി നോർത്ത് പ്ലൈൻഫീൽഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് ആചരിച്ചു. കുടുംബ യോഗത്തിന്റെ അമേരിക്കൻ ശാഖ പ്രസിഡന്റ് റവ. മത്തായി കോർഎപ്പിസ്കോപ്പയുടെ പ്രധാന കാർമികത്വത്തിലും, റവ. ഫാ.ഡോ. സി സി മാത്യു, റെവ. ഫാ. വിജയ് എ തോമസ് എന്നിവരുടെ സഹകാർമികത്വത്തിലും ആചരിച്ചു. വിശുദ്ധ കുർബാനയിലും അനുസ്മരണ ചടങ്ങിലും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

കുടുംബയോഗത്തിന്റെഅമേരിക്കൻ ശാഖാ സെക്രട്ടറി തോമസ് ജോർജ് (ബാബു) കത്തനാർഅപ്പുപ്പൻ അനുസ്മരണപ്രഭാഷണവും, റവ. ഫാ.ഡോ. സി സി മാത്യു ‘കുടുംബ ബന്ധങ്ങളുടെ പ്രസക്‌തി’ എന്ന വിഷയത്തെക്കുറിച്ചും, റെവ. ഫാ. വിജയ് എ തോമസ് അനുഗ്രഹ പ്രസംഗവും നടത്തി. കുടുംബയോഗം നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർനടപടികൾക്കായി റവ. ഫാ. മത്തായി കോർഎപ്പിസ്കോപ്പയുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ന്യൂജേഴ്സിയിൽ നിന്ന് വർഗീസ് തോമസ് (അജി) അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ29ൗമ8.ഷുഴ മഹശഴി=ഹലളേ>