ഫഹാഹീലിൽ സെമിനാർ 28ന്
Wednesday, October 26, 2016 7:00 AM IST
കുവൈത്ത്: ‘ഏക സിവിൽ കോഡും മുത്വലാഖും വിവാദങ്ങളിലെ ഒളിയമ്പുകൾ’ എന്ന വിഷയത്തിൽ ഇസ് ലാഹി സെന്റർ അഹ്മദി സോൺ സംഘടിക്കുന്ന സെമിനാർ ഒക്ടോബർ 28 ന് (വെള്ളി) നടക്കും.

വൈകുന്നേരം 6.45 ന് ഫഹാഹീൽ ദാറുൽ ഖുർആനിൽ നടക്കുന്ന സംഗമത്തിൽ അബ്ദുറഹ്മാൻ തങ്ങൾ, സി.കെ. അബ്ദുൾലത്തീഫ്, അബ്ദുന്നാസർ മുട്ടിൽ, എം.ടി. മുഹമ്മദ്, അൻവർ സാദത്ത് എന്നിവർ പങ്കെടുക്കും. ചടങ്ങിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 97326896, 999264275.

റിപ്പോർട്ട്: സലിം കോട്ടയിൽ