സൗദി കെഎംസിസി ദമാം എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
Tuesday, November 1, 2016 7:44 AM IST
ദമാം: സൗദി കെഎംസിസി ദേശിയ സമിതി ഏകീകൃത അംഗത്വ കാമ്പയിന്റെ അടിസ്‌ഥാനത്തിൽ കിഴക്കൻ പ്രവിശ്യയിലെ ദമാം ആസ്‌ഥാനമായി എറണാകുളം ജില്ലാ കമ്മിറ്റി ദമാം ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക കൺവൻഷനിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സി.പി. മുഹമ്മദലി ഓടക്കാലി (ചെയർമാൻ) മുസ്തഫ കമാൽ കോതമംഗലം (പ്രസിഡന്റ്) സൈനുദ്ദീൻ ചേലക്കുളം, ഹംസ പൈമറ്റം, മൊയതീൻ കളമശേരി (വൈസ് പ്രസിഡന്റുമാർ), ഷഫീക്ക് സലിം ഇലഞ്ഞിക്കായിൽ (ജനറൽ സെക്രട്ടറി), സലാം കുഴിവേലിപ്പടി (ഓർഗനൈസിംഗ് സെക്രട്ടറി), ബഷീർ മണിക്കിണർ, അബ്ദുൽ ലത്തീഫ് പായിപ്ര, അഷ്റഫ് മണിക്കിണർ (ജോയിന്റ് സെക്രട്ടറിമാർ), ഷിബു കവലയിൽ (ട്രഷറർ) എന്നിവരേയും പ്രവർത്തക സമിതിയിലേക്ക് സിറാജ് ആലുവ, അബ്ദുൽ ഹമീദ് കുട്ടമശേരി, അലിയാർ വടാട്ടുപാറ, ഒ.പി. സിദ്ദീഖ് മൗലവി, മുഹമ്മദ് റഹീസ് പല്ലാരിമംഗലം, റജീഷ് ഓടക്കാലി, ഷിയാസ് അടിവാട്, ഉവൈസ് അലിഖാൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

കൺവൻഷൻ കിഴക്കൻ പ്രവിശ്യാ കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. മുസ്തഫ കമാൽ കോതമംഗലം അധ്യക്ഷത വഹിച്ചു. സി.പി മുഹമ്മദാലി ഓടക്കാലി, ഹംസ പൈമറ്റം, ഷിബു കവലയിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളുടെ തെരഞ്ഞടുപ്പ് നടപടികൾ മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി റഷീദ് മങ്കട നിയന്ത്രിച്ചു. ബഷീർ മണികിണർ ഖിറാഅത്ത് നടത്തി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം