ബ്രിസ്റ്റോളിൽ മാർ ജോർജ് ആലഞ്ചേരിയുടെ സന്ദർശനവും ദിവ്യബലിയും അഞ്ചിന്
Thursday, November 3, 2016 10:18 AM IST
ബ്രിസ്റ്റോൾ: സീറോ മലബാർ കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലും ബ്രിസ്റ്റോൾ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ അജപാലന സന്ദർശനം നടത്തുന്നു.

നവംബർ അഞ്ചിന് വൈകുന്നേരം ബ്രിസ്റ്റോളിലെ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ എത്തുന്ന പിതാക്കന്മാർക്ക് ക്ലിഫ്റ്റൻ, പ്ലിംമത്ത്, മിനിവിയ, കാർഡിഫ് എന്നീ രൂപതകളിലെ സീറോ മലബാർ സമൂഹം ഒന്നു ചേർന്ന് സ്വീകരണം നൽകും. തുടർന്നു നടക്കുന്ന ആഘോഷപൂർവമായ ദിവ്യബലിക്ക് മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾ ഫാ. തോമസ് പാറയടി, ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി (ക്ലിഫ്റ്റൻ രൂപത ചാപ്ലിൻ), ഫാ.ജോയി വയലിൽ സിഎസ്ടി, ഫാ. സിറിൾ ഇടമന എസ്ഡിബി (ചാപ്ലിയൻസി ടീം), ഫാ. സണ്ണി പോൾ എംഎസ്എഫ്എസ് (പ്ലിംമത്ത് രൂപത ചാപ്ലിൻ), ഫാ. സക്കറിയ കാഞ്ഞുപറമ്പിൽ, ഫാ. ജോർജ് പുത്തൂർ എന്നിവർ സഹകാർമികരാകും. തുടർന്ന് സഭാ മക്കളുമായി സൗഹൃദം പങ്കിടുന്ന മാർ ആലഞ്ചേരി സ്നേഹവിരുന്നിലും പങ്കെടുക്കും.

വിശുദ്ധ കുർബാനയിലും തുടർന്നുള്ള ചടങ്ങുകളിലേക്കും എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു.

റിപ്പോർട്ട്: ജെഗി ജോസഫ്