കേളി ആരോഗ്യ ബോധവത്കരണ ക്ലാസ് 25ന്
Thursday, November 24, 2016 6:58 AM IST
റിയാദ്: കേളി കലാസാംസ്കാരിക വേദി പതിനാറാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി, ന്യൂ സനയ്യ ഏരിയ നടത്തുന്ന പ്രവാസികളും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തുന്നു.

ന്യൂ സനയ്യ കോൾ ആൻഡ് ഗൈഡൻസ് സെന്ററും (മുത്തവ ഓഫീസ്) കേളിയും സംയുക്‌തമായി നടത്തുന്ന ക്ലാസ് നവംബർ 25ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് മുത്തവ ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കും. റിയാദിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാർ ക്ലാസിനു നേതൃത്വം നൽകും. പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളും ആത്മഹത്യകളും വിഷാദരോഗങ്ങളും കണക്കിലെടുത്ത് പ്രവാസികൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനോടനുബന്ധിച്ചാണ് ക്ലാസ് സംഘടിപ്പിക്കുന്നതെന്ന് ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം പറഞ്ഞു.