ജിജി പരിയാനിക്കൽ പിഎംഎഫ് ഇംഗ്ലണ്ട് കോഓർഡിനേറ്റർ
Monday, January 23, 2017 8:16 AM IST
ലണ്ടൻ: ജിജി പരിയാനിക്കലിനെ പിഎംഎഫ് ഇംഗ്ലണ്ടിന്‍റെ പുതിയ കോഓർഡി നേറ്ററായി തെരഞ്ഞെടുത്തതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, യൂറോപ്യൻ കോഓർഡിനേറ്റർ സിറിൽ മനയാനിപ്പുറത്ത് എന്നിവർ അറിയിച്ചു.

കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഇംഗ്ലണ്ടിലെ സറേയിൽ താമസിക്കുന്ന ജിജി പരിയാനിക്കൽ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. സറേയിൽ സ്വന്തമായി ഡെന്‍റൽ ക്ലിനിക്ക് നടത്തിവരുന്ന ജിജി കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്.

ഭാര്യ ഡോ. ആനി. മക്കൾ: എൽസ്ന, എമിലിൻ.

ഷിജി ചീരംവേലിൽ