ആഷ്ഫോർഡിൽ അഖില യുകെ ക്രിക്കറ്റ് ടൂർണമെന്‍റ്
Thursday, April 27, 2017 4:54 AM IST
ആഷ്ഫോർഡ്: ആഷ്ഫോർഡ് മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ജോസഫ് മൈയിലാടുംപാറയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കുവേണ്ടി അഞ്ചാമത് അഖില യുകെ ക്രിക്കറ്റ് ടൂർണമെന്‍റ് നടത്തുന്നു.

വിൽസ്ബ്രോ കെന്‍റ് റീജണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ജൂണ്‍ മൂന്നിന് (ശനി) ആണ് മത്സരം. യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുക.

ജേതാക്കൾക്ക് മൈലാടുംപാറയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കുപുറമെ 1001 പൗണ്ടും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും ലഭിക്കും. മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും.

ടൂർണമെന്‍റിനോടനുബന്ധിച്ച് രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: ജെറി 07861653060, ജോളി ആന്‍റണി 07913597718, രാജീവ് 07877124805, മനോജ് 07983524365.

വിലാസം:willesbrough Regional criket Ground Ashford, Kent TN24 OQE.