ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ സണ്‍ഡേ സ്കൂൾ വാർഷികം 29ന്
Friday, April 28, 2017 8:15 AM IST
ഡബ്ലിൻ: ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ സണ്‍ഡേ സ്കൂൾ വാർഷികം ഏപ്രിൽ 29ന് (ശനി) നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ Palmerstown St.Lorcan’s School ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.

വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ ഫാ. ടോമി പാറാടിയിൽ മുഖ്യാതിഥി ആയിരിക്കും. തുടർന്നു സണ്‍ഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വിവിധ ക്ലാസുകളിൽ ഉയർന്ന മാർക്ക് ലഭിച്ച കുട്ടികൾക്കും ഹാജർ നിലയിൽ മികവ് പുലർത്തിയ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ സണ്‍ഡേ സ്കൂൾ അധ്യാപകരെയും ആദരിക്കും. വിവിധ കുടുംബ കൂട്ടയ്മകളുടെ നേതൃത്വത്തിൽ നടത്തുന്ന ഫുഡ് സ്റ്റാളിൽ നിന്നും ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനയോഗിക്കും.

ആഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭാ ചാപ്ലിൻ ഫാ. ആന്‍റണി ചീരംവേലിൽ അറിയിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ