ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാ. ടോം ഉഴുന്നാലിൽ
വത്തിക്കാൻ സിറ്റി: ഭീകരർ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാ. ടോം ഉഴുന്നാലിൽ. ഭീകരർ പല സ്ഥലങ്ങളിലും കൊണ്ടുപോയത് കണ്ണുകെട്ടിയാണ്. ഒരു ഘട്ടത്തിലും ഭീകരർ മോശമായി പെരുമാറിയിട്ടില്ലെന്നും സലേഷ്യൻ ആസ്ഥാനത്തുവച്ച് ഫാ. ടോം മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്ടർമാരുടെ സേവനവും മരുന്നുകളും ഭീകരർ നൽകിയിരുന്നു. ഒരു ഘട്ടത്തിലും ഭയപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വർഷമായി യെമനിൽ ഐഎസ് ഭീകരരുടെ തടവിലായിരുന്ന ഫാ. ടോം ഉഴുന്നാലിനെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്.