ലിമെറിക്ക് സീറോ മലബാർ സഭയുടെ തിരുനാളും വാർഷികാഘോഷങ്ങളും ഭക്തിസാന്ദ്രമായി
Wednesday, April 25, 2018 2:07 AM IST
ലിമെറിക്ക്: ലിമെറിക്ക് സെന്‍റ് മേരീസ് സീറോ മലബാർ സഭയുടെ തിരുനാളും വാർഷികവും ന്യൂപോർട്ട് കമ്യൂണിറ്റി ഹാളിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കോർക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.സിബി അറയ്ക്കൽ, ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസ് എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തിരുനാളിനു മുന്നോടിയായി ഇടവകയിലെ ഭവനങ്ങളിലൂടെ പ്രാർഥനാനിർഭരം കൈമാറി തിരിച്ച് പള്ളിയിൽ എത്തിച്ച് ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുരൂപത്തിനു സ്വീകരണവും ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും നടന്നു.

വാർഷികാഘോഷങ്ങൾ ലിമറിക് രൂപത ബിഷപ് ബ്രെണ്ടൻ ലീഹി ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചാപ്ലയിൻ Fr.Eamon Purell, ലിമെറിക്ക് സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.നൈനാൻ കുര്യാക്കോസ് എന്നിവർ ആശംസകൾ നേർന്നു. സംസാരിച്ചു.

തുടർന്നു ഇടവകയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. സ്നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ