ബിൻ ലാദന്‍റെ മുൻ അംഗരക്ഷകൻ താമസിക്കുന്നത് സർക്കാർ ചെലവിൽ
Wednesday, April 25, 2018 9:36 PM IST
ബർലിൻ: അൽ ക്വയ്ദ ഭീകരൻ ഒസാമ ബിൻ ലാദന്‍റെ മുൻ അംഗരക്ഷകൻ ജർമനിയിൽ താമസിക്കുന്നത് സർക്കാർ ചെലവിൽ. അഭയാർഥിയായി ജർമനിയിൽ എത്തിയ സമി എ എന്ന ടൂണീഷ്യക്കാരൻ ജർമനികു ഭീഷണിയാണെന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നുവെങ്കിലും ഇയാൾ ഇപ്പോഴും ജർമനിയിൽ സർക്കാരിന്‍റെ ചെലവിൽ, സർക്കാരിൽ നിന്നും പ്രതിമാസം 1,200 യൂറോയോളം കൈപ്പറ്റി ജീവിക്കുന്നു എന്നാണ് ജർമൻ മാധ്യമങ്ങളുടെ കണ്ടത്തൽ.

ടുണീഷ്യയിലേക്ക് നാടുകടത്തപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അതുണ്ടായില്ല. രാഷ്ട്രീയ അഭയം തേടി അപേക്ഷ സമർപ്പിച്ച ഇയാളെ ടുണീഷ്യയിലേക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ നാടു കടത്താനാവില്ലെന്നാണ് ബോഹം നഗരസഭയുടെ നിലപാട്.

ടുണീഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടും ഇയാൾക്ക് മനുഷ്യത്വരഹിതമായ പെരുമാറ്റമോ അല്ലെങ്കിൽ പീഡനമോ നേരിടേണ്ടിവരുമെന്നുമാണ് 2017 ഏപ്രിലിൽ വെസ്റ്റ് ഫാളിയൻ ഹയർ അഡ്മിനിസ്ട്രേറ്റീവ് കോടതിയുടെ നിരീക്ഷണം. അതുകൊണ്ട്, ഇയാൾക്ക് ജർമ്മനിയിൽ തുടരാം, കൂടാതെ അഭയാർഥി ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുകയും ചെയ്യും. എന്നാൽ ഇയാൾ എല്ലാ ദിവസവും ബോഹും പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ട തുണ്ട്.

ഇയാളുടെ അപേക്ഷയിൽ സഹായധനമായി വെസ്റ്റ് ഫാളിയ സംസ്ഥാനം അദ്ദേഹത്തിന് 1167.48 യൂറോ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ടുണീഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളുണ്ടയിട്ടും സാമി എ മനുഷ്യത്വരഹിതമായ പെരുമാറ്റമോ അല്ലെങ്കിൽ പീഡനത്തിനുപോലും പീഡനമോ നേരിടേണ്ട ിവരുമെന്നത് 2017 ഏപ്രിലിൽ ഹയർ അഡ്മിനിസ്ട്രേറ്റീവ് കോടതി കണ്ടെ ത്തി. അതുകൊണ്ട ്, സമി എ ഇപ്പോൾ ജർമ്മനിയിൽ തുടരുന്നു കൂടാതെ അഭയാർഥി ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നു. 1997 ൽ വിദ്യാർത്ഥിയായി ജർമനിയിൽ എത്തി. 1999 മുതൽ 2000 വരെ അഫ്ഗാൻ തീവ്രവാദ പരിശീലന ക്യാന്പിലെത്തി ലാദന്‍റെ അംഗരക്ഷകനായി മാറി. 42 കാരനായ ഇയാൾ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. ജർമൻകാരിയാണ് ഭാര്യ. കൂടാതെ കുടുംബത്തിന് ജർമൻ പൗരത്വം ഉണ്ട ്.

ഇയാളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിനെതിരെ ശക്തമായ വിമർശനവും ഒപ്പം പ്രതിഷേധവും ഉയരുന്ന സാഹചര്യത്തിൽ സർക്കാർ എന്തു നടപടി സ്വീകരിയ്ക്കും എന്നു കാത്തിരിയ്ക്കയാണ് നികുതിദായകർ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ