ഹൂസ്റ്റണ്‍: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്ത് വെസ്റ്റ് റീജണ്‍ ഇടവക മിഷൻ, സേവികാ സംഘം, യുവജനസഖ്യം, സീനിയർ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ എട്ടാമത് റീജണൽ കോണ്‍ഫറൻസ് ഹൂസ്റ്റണിൽ വച്ചു നടത്തപ്പെടുന്നു.
ഹൂസ്റ്റണ്‍ ട്രിനിറ്റി മാർത്തോമ ദേവാലയത്തിൽ വച്ചു മാർച്ച് 1, 2 ( വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്ന ദ്വിദിന കോണ്‍ഫറൻസ് വെള്ളിയാഴ്ച വൈകുന്നേരം മൂന്നരക്ക് ആരംഭിക്കും. ട്രിനിറ്റി മാർത്തോമ ഇടവകയാണ് കോണ്‍ഫറൻസിനു ആതിഥേയത്വം വഹിക്കുന്നത്.
പ്രമുഖ വേദപണ്ഡിതനും ഷിക്കാഗോ മാർത്തോമ ഇടവക വികാരിയുമായ റവ. ഷിബി വർഗീസ്, വേദചിന്തകനും ഡാളസ് ഫാർമേഴ്സ് മാർത്തോമ ഇടവകാംഗവുമായ പി.വി. ജോണ്‍ എന്നിവർ കോണ്‍ഫറൻസിനു നേതൃത്വം നൽകും. ന്ധആരാധനയും സാക്ഷ്യവും ലോകത്തിന്റെ രൂപാന്തരത്തിന്ന്ധ എന്ന ചിന്താവിഷയത്തെ അധികരിച്ചു പഠനവും ചർച്ചകളും നടത്തപ്പെടുന്നതാണ്. അതോടൊപ്പം പ്രയ്സ് ആൻഡ് വർഷിപ്, ബൈബിൾ ക്ലാസുകൾ, ചിന്തോദീപകങ്ങളായ പ്രസംഗങ്ങൾ, കുട്ടികൾക്ക് വേണ്ടി പ്രത്യേക ക്ലാസുകൾ, കോണ്‍ഫറൻസ് ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ക്രമീകരിച്ചരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹൂസ്റ്റണിലെ ട്രിനിറ്റി, ഇമ്മാനുവേൽ, സെന്റ് തോമസ് കോണ്ഗ്രിഗേഷൻ, ഡാളസിലെ ഫാർമേഴ്സ് ബ്രാഞ്ച്, സെഹിയോൻ, സെന്റ് പോൾസ്, കരോൾട്ടൻ, ക്രോസ്വേ, ലബ്ബക്ക് ഇമ്മാനുവേൽ, ഓസ്റ്റിൻ, ഒക്ലഹോമ, കൊളറാഡോ, മക്കാലൻ കോണ്ഗ്രിഗേഷൻ എന്നീ ഇടവകകളാണ് സൗത്ത്വെസ്റ്റ് റീജണൽ ഉൾപ്പെടുന്നത്. റീജണിലെ വൈദികശ്രേഷ്ഠരും കോണ്‍ഫറൻസിൽ സംബന്ധിയ്ക്കുന്നതും നേതൃത്വം നൽകുന്നതുമാണ്. ഈ വർഷത്തെ കോണ്‍ഫറൻസിൽ 500ൽ പരം വിശ്വാസികളെ പ്രതീക്ഷിയ്ക്കുന്നതായി ജനറൽ കണ്‍വീനർ ഏബ്രഹാം ഇടിക്കുള അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
റവ. ജേക്കബ്. പി.തോമസ് 832 898 8699
റവ. ഫിലിപ്പ് ഫിലിപ്പ് 713 408 7394
ഏബ്രഹാം ഇടിക്കുള 713 614 9381
റിപ്പോർട്ട് : ജീമോൻ റാന്നി