ഫിലഡൽഫിയ: അമേരിക്കയിലെ ചാരിറ്റി സംഘടനകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ബാങ്ക്വറ്റും കൾച്ചറൽ പ്രോഗ്രാമവും അസെൻഷൻ മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 7ന് ആഘോഷമായി കൊണ്ടാടി.
ഫാ. എം.കെ. കുര്യാക്കോസിന്റെ പ്രാർത്ഥനയോടു കൂടി മീറ്റിംഗ് ആരംഭിച്ചു. അമേരിക്കൻ ദേശീയഗാനം കൃപാ വർഗീസും ഇന്ത്യൻ ദേശീയഗാനം അച്ചു പോളും ആലപിച്ചു. പ്രസിഡന്റ് ജോർജ് ജോസഫ് അധ്യക്ഷം വഹിക്കുകുയം ഏവരേയും സ്വാഗതം ചെയ്യുകയും ചെയ്തു. ഫാ. എം.കെ. കുര്യാക്കോസ്, ഫാ. കെ.കെ. ജോണ്‍, ആൻഡ്രൂ പാപ്പച്ചൻ, ജോർജ് ജോസഫ്, തോമസ് പോൾ, കുര്യൻ വർഗീസ് എന്നിവർ ഭദ്രദീപം തെളിയിച്ചു.
തിരുവല്ല വൈഎംസിഎ നടത്തുന്ന മെന്റലി ചലഞ്ചഡ് കുട്ടികൾക്കായി ഒരു ഹാളും മുറിയും 5000 ഡോളർ സഹായവും ഒരു വിദ്യാർത്ഥിനിയെ നഴ്സിംഗ് പഠനത്തിനുള്ള മുഴുവൻ സാന്പത്തിക ചെലവും വഹിച്ച സഹായിച്ചതും ജോർജ് യോഗത്തിൽ സ്മരിച്ചു.
ഫൊക്കാന പ്രസിഡന്റ് തന്പി ചാക്കോ ട്രെസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ റോണി വർഗീസ്, പന്പ പ്രസിഡന്റ് അലക്സ് തോമസ്, മാപ്പ് പ്രസിഡന്റ് അനു സ്കറിയ, കോട്ടയം അസോസിയേഷൻ ഭാരവാഹി സാബു ജേക്കബ് , ഫ്രണ്ട്സ് ഓഫ് റാന്നി പ്രസിഡന്റ് സുരേഷ് നായർ, സിറ്റി കൗണ്‍സിലർ ആൽ ടോബൻ ബർഗറിനെ പ്രതിനിധീകരിച്ചു വിൻസന്റ് ഇമ്മാനുവേൽ എന്നിവർ ആശംസകൾ അറിയിച്ചു. സൗത്ത് ജേഴ്സി അസോസിയേഷൻ പ്രസിഡന്റ് രാജു എം. വർഗീസ്, ഓർമ പ്രസിഡന്റ് ജോസ് ആറ്റുപുറം, പിയാനോ, സെമിയോ എന്നീ സംഘടനകളും അരുണ്‍ കോവാട്ട്(ഏഷ്യാനെറ്റ്), ജീമോൻ ജോർജ്, രാജേഷ് സാമുവേൽ(ഫ്ളവേഴ്സ് ടിവി) എന്നിവരും സന്നിഹിതരായിരുന്നു.
പോൾ മത്തായി, ജോസഫ് മാത്യു എന്നിവരെ കമ്യൂണിറ്റി സർവീസിന് പൊന്നാട നൽകി ആദരിച്ചു. തിരുവല്ലയിൽ വയോജനങ്ങൾക്കുള്ള അഭയാഭവന്‍ രണ്ടാംതവണയും ഫ്രണ്ട്സ് ഓഫ് തിരുവല്ല സഹായം നൽകുന്നത് കുര്യാക്കോസ് അച്ചൻ കെ.ഒ. വർഗീസിനെ ഏൽപ്പിച്ചു. ചാരിറ്റി റാഫിൽ ആദ്യ ടിക്കറ്റ് ജോസഫ് മാത്യുവിനു നൽകി കിക്ക് ഓഫ് നിർവഹിച്ചു.
അന്യൂഫ് ജോസഫിന്റെയും സാബു പാന്പാടിയുടെയും മനോഹരമായ ഗാനങ്ങളോടു കുടി ആഘോഷങ്ങൾ ആരംഭിച്ചു. അജി പണിക്കരുടെ നുപുരാ ഡാൻസ് അക്കാദമിയും നിമ്മി ദാസിന്റെ ഭാരതം ഡാൻസ് അക്കാദമിയും നൃത്തങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി തോമസ് പോൾ മീറ്റിംഗിനും ആഘോഷങ്ങൾക്കും കൃപാ വർഗീസിന്റെ സഹായത്തോടെ നേതൃത്വം നൽകുകയും എംസിയായി പ്രവർത്തിക്കുകയും ചെയ്തു. തോമസ്കുട്ടി ഈപ്പൻ കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ വിവഭവസമൃദ്ധമായ അത്താഴവിരുന്നോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.
റിപ്പോർട്ട്: തോമസ് പോൾ