ബർലിൻ: ആഗോള മലയാളി ശാക്തീകരണത്തിന്റെ ചാലകശക്തിയായ വേൾഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ഗ്ലോബൽ കോണ്‍ഫറൻസ് ജർമനിയുടെ മുൻ തലസ്ഥാനമായ ബോണ്‍ നഗരത്തിൽ (Haus Venusberg, Haager Weg 28 – 30, 53127 Bonn - Venusberg) ഓഗസ്റ്റ് 17 മുതൽ 19 വരെ (വെള്ളി, ശനി, ഞായർ) ആഘോഷപൂർവം നടക്കും. കേരള കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, കേരള വനംമന്ത്രി അഡ്വ. കെ. രാജു, എം.കെ.മുനീർ എംഎൽഎ, ശശി തരൂർ എംപി, ഇ.ടി.മുഹമ്മദ് ബഷീർ എം.പി എന്നിവർ സമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെുടുക്കും.
ആഗോള തലത്തിൽ 52 രാജ്യങ്ങളിൽ നിന്നായി മുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന മൂന്നുദിന സമ്മേളനത്തിൽ കേരളത്തനിമ നിറഞ്ഞു നിൽക്കുന്ന സെമിനാറുകൾ, ചർച്ചകൾ, കലാസായാഹ്നങ്ങൾ എന്നിവ അരങ്ങേറും. ജർമൻ പ്രൊവിൻസിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന ഗ്ലോബൽ സമ്മേളനത്തിന് ജോസ് കുന്പിളുവേലിൽ (ചെയർമാൻ), ജോളി എം പടയാട്ടിൽ (പ്രസിഡന്റ്), മേഴ്സി തടത്തിൽ (ജനറൽ സെക്രട്ടറി), ഗ്രിഗറി മേടയിൽ (പ്രസിഡന്റ്, യൂറോപ്പ് റീജിയൻ) എന്നിവരാണ് നേതൃത്വം നൽകുന്നത്.
സമ്മേളനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സംഘാടക കമ്മറ്റിയുമായി ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്ത് വിസാ കാര്യങ്ങൾ ശരിയാക്കേണ്ടതാണ്. ഡോ.പി.എ. ഇബ്രാഹിം ഹാജി, ചെയർമാൻ(യു എഇ), മാത്യു ജേക്കബ് പ്രസിഡഡന്റ് (ജർമനി) ലിജു മാത്യു, സെക്രട്ടറി (ദുബായ്), തോമസ് അറന്പൻകുടി, ട്രഷറർ (ജർമനി) എന്നിവരാണ് ഗ്ലോബൽ ഭാരവാഹികൾ.
വിവരങ്ങൾക്ക്:
ഗ്രിഗറി മേടയിൽ ജനറൽ കണ്‍വീനർ(0049 160 4449075),ജോളി എം പടയാട്ടിൽ ജനറൽ കോ കണ്‍വീനർ (0049 1575 3181523), ജോണ്‍ കൊച്ചുകണ്ടത്തിൽ ജനറൽ കോ കണ്‍വീനർ(0049 163 7339681)
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ