ഡെൻമാർക്കിൽ ഭാഷാ പരിജ്ഞാന പരിശോധന നിർബന്ധമാക്കുന്നു
Thursday, January 19, 2017 7:39 AM IST
കോപ്പൻഹേഗൻ: ഡെൻമാർക്കിൽ മൂന്നു വയസു മുതലുള്ള കുട്ടികളുടെ ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നത് നിർബന്ധമാക്കുന്നു. സാമൂഹിക അസമത്വം പരിഹരിക്കുന്നതിനുള്ള നടപടി എന്ന നിലയിലാണിത്.

ഡാനിഷ് കുട്ടികൾക്കിടയിൽ ഭാഷാ ശേഷിയിലും സാമൂഹിക ശേഷിയിലും വലിയ തോതിൽ അന്തരമുള്ളതായി വിവിധ പഠനങ്ങളിൽ വ്യക്തമായിരുന്നു. പ്രായത്തെക്കാൾ രണ്ടു വർഷം പിന്നിലാണ് പലരുടെയും ഭാഷാ ശേഷി എന്നും കണ്ടെത്തിയിരുന്നു. ഇതെത്തുടർന്നാണ് നിർബന്ധിത ഭാഷാ പരിജ്ഞാന പരിശോധന നിർബന്ധമാക്കുന്നത്. ഇത്തരത്തിൽ പിന്നിലുള്ള കുട്ടികൾക്ക് അതനുസരിച്ച് കൂടുതൽ സഹായവും പരിശീലനവും ലഭ്യമാക്കുകയാണ് ലക്ഷ്യം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ