ലണ്ടനിൽ ജോസ് കെ. മാണി എംപിക്ക് ഉജ്ജ്വല സ്വീകരണം; അയർക്കുന്നം മറ്റക്കര സംഗമം വൂൾവർഹാംപ്ടണിൽ 29ന്
Friday, April 28, 2017 8:20 AM IST
ലണ്ടൻ: യുകെയിലെ അയർക്കുന്നം മറ്റക്കര കുടുംബങ്ങളുടെ ആദ്യ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ് കെ. മാണി എംപിക്ക് ലണ്ടനിൽ ഉജ്ജ്വല സ്വീകരണം നൽകി. വ്യാഴാഴ്ച വൈകുന്നേരം നാലിന് ഹീത്രു വിമാനത്താവളത്തിൽ ഭാര്യ നിഷ ജോസിനോടൊപ്പം എത്തിച്ചേർന്ന എംപിയെ അയർക്കുന്നം മറ്റക്കര സംഗമം ജനറൽ കണ്‍വീനർ സി.എ. ജോസഫിന്‍റെ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിമാരായ ടോമിച്ചൻ കൊഴുവനാൽ, ജിജോ അരയത്ത്, ലണ്ടൻ റീജണ്‍ നേതാവ് തോമസ് ജോസഫ്, ഏബ്രഹാം പൊന്നുംപുരയിടം തുടങ്ങി വിവിധ സംഘടനാ നേതാക്കളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

നാടിന്‍റെ സർവതോന്മുഖമായ വികസനത്തിനും പ്രവാസികളുടെ പ്രശ്നങ്ങൾക്കും നിരന്തരമായ ഇടപെടലുകൾ നടത്തുന്ന വിദേശകാര്യ സമിതി അംഗം കൂടിയായ ജോസ് കെ. മാണിയെത്തന്നെ മുഖ്യാതിഥിയായി ലഭിച്ചതിലുള്ള സന്തോഷത്തിലാണ് സംഘാടകർ.

രാവിലെ ഒന്പതിനുതന്നെ എല്ലാ കുടുംബാംഗങ്ങളും എത്തിച്ചേരണമെന്നും 10ന് ഉദ്ഘാടന സംമ്മേളനം ആരംഭിക്കുകയും തുടർന്ന് വൈവിധ്യങ്ങളായ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: സി.എ. ജോസഫ് (ജനറൽ കണ്‍വീനർ) 07846747602, റോജിമോൻ വർഗീസ് 07883068181, ജോജി ജോസഫ് 07809770943, ഷൈനു ക്ലയർ മാത്യൂസ് 07872514619, ബാല സജീവ് കുമാർ 07500777681.

വേദിയുടെ വിലാസം: UKKCA Hall, Woodcross Lane, Wolverhampton WV14 9BW.

റിപ്പോർട്ട്: ജോയൽ ചെറുപ്ലാക്കിൽ