അബർഡീൻ: സ്കോട്ട്ലൻഡിൽ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവ വാരം ആചരിക്കുന്ന അബർഡീൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മുൻ വർഷങ്ങളിൽ നടത്തി വന്നിരുന്നതുപോലെ ഈ വർഷവും മാർച്ച് 24 ശനിയാഴ്ച മുതൽ 31 ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം അബർഡീൻ മസ്ട്രിക്ക് ്രെഡെവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ നടത്തപ്പെടും.
മാർച്ച് 24 ശനിയാഴ്ച വൈകിട്ട് 7 നു സന്ധ്യാ പ്രാർത്ഥനയും 25 ഞായറാഴ്ച സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ രാവിലെ 11. 45ന് ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളിന്റെ പ്രാധാന്യം നൽകി പ്രഭാത നമസ്കാരവും റവ. ഫാ. എൽദോസ് കക്കാടൻ മുഖ്യകാർമ്മികത്വത്തിൽ, വി. കുർബാനയും തുടർന്നു പ്രദക്ഷിണവും കുരുത്തോല വാഴ്ത്തൽ ശുശ്രൂഷകളും കുരുത്തോല വിതരണവും തുടർന്ന് അനുഗ്രഹപ്രഭാഷണം, ആശീർവാദം എന്നിവ ഉണ്ടായിരിക്കും.
മാർച്ച് 26, 27 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ വൈകിട്ട് 6നു കുന്പസാരവും 7നു സന്ധ്യാ പ്രാർത്ഥനയും സുവിശേഷ പ്രസംഗവും ധ്യാനവും ഉണ്ടായിരിക്കും.
മാർച്ച് 27 ചൊവ്വ 6.30 മുതൽ സണ്ഡേ സ്കൂൾ കുട്ടികൾക്കായി ഹൂസോയോ പ്രാപിക്കുവാൻ സമയം ക്രമീകരിച്ചിരിക്കുന്നു. ഈ സമയത്ത് എല്ലാ മാതാപിതാക്കളും കുട്ടികളെ പള്ളിയിൽ കൊണ്ടുവരേണ്ടതാണ്.
മാർച്ച് 28 ബുധനാഴ്ച വൈകിട്ട് 4 മുതൽ സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ കുന്പസാരവും 6.30 മണിക്കു സന്ധ്യാ പ്രാർത്ഥനയും പെസഹായുടെ ശുശ്രൂഷകളും പെസഹ കുർബാനയും അപ്പം മുറിക്കലും ഉണ്ടായിരിക്കും.
മാർച്ച് 30 വെള്ളിയാഴ്ച ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ
രക്ഷാകരമായ പീഡാനുഭവത്തിന്റെ പൂർത്തീകരണമായ നമ്മുടെ കർത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ മാർച്ച് 30നു രാവിലെ 7നു പ്രഭാത നമസ്കാരവും സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ലീബാ വന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ തുടർന്നു നമ്മുടെ കർത്താവിനെ സ്മരിച്ചു ചൊറുക്കാ കുടിച്ചു ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ അവസാനിക്കും.
മാർച്ച് 31 ശനിയാഴ്ച ഉയർപ്പുപെരുന്നാൾ
നമ്മുടെ കർത്താവിന്റെ മഹത്തകരമായ ഉയർപ്പുപെരുന്നാൾ മാർച്ച് 31നു വൈകിട്ട് 6നു സന്ധ്യാ പ്രാർത്ഥനയും തുടർന്നു നിങ്ങൾ ഭയപ്പെടേണ്ടാ കുരിശിൽ തറയ്ക്കപ്പെട്ട യേശു തന്പുരാന് അവൻ പറഞ്ഞ പ്രകാരം ഉയിർത്തെഴുന്നേറ്റു എന്ന പ്രഖ്യാപനം, ഉയർപ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകളും വി. കുർബാനയും സ്ലീബാ ആഘോഷം, സ്നേഹ വിരുന്നോടുകൂടി ഈ വർഷത്തെ പീഡാനുഭവവാരം അവസാനിക്കും.
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി. കുർബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകാൻ സ്കോട്ട്ലൻഡിലും അബർഡീന്റെ പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനി കളെയും കതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. പീഡാനുഭവ വാരം ശുശ്രൂഷകൾക്കു റവ. ഫാ. എൽദോസ് കക്കാടൻ നേതൃത്വം നൽകും.
പള്ളിയുടെ വിലാസം :
St Clements Episcopal Church,
Mastrick Drive, AB16 6UF,
Aberdeen, Scotland, UK.
കൂടുതൽ വിവരങ്ങൾക്ക് :
വികാരി റവ. ഫാ. എബിൻ മാർക്കോസ് :077 3654 7476
രാജുവേലംകാലം (സെക്രട്ടറി) :077 8941 1249, 012 2468 0500
ജോണ് വർഗീസ് (ട്രഷറർ) : 077 3778 3234, 012 2446 7104
റിപ്പോർട്ട്: രാജു വേലംകാല