ആർട്ടിസ്റ്റ് ശ്രീകുമാറിന് യാത്രയയപ്പു നൽകി
Monday, January 23, 2017 7:54 AM IST
റിയാദ്:പ്രവാസലോകത്ത് കലാചാരുതയുടെ കൈയൊപ്പു ചാർത്തി രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ ആർട്ടിസ്റ്റ് ശ്രീകുമാർ നാട്ടിലേക്ക് മടങ്ങുന്നു.

കൊല്ലം സ്വദേശിയായ ശ്രീകുമാർ കഴിഞ്ഞ 22 വർഷമായി ന്യൂസനയ്യയിലെ അറൈഷ് കന്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കേളി കലാ സാംസ്കാരിക വേദി ന്യൂസനയ്യ ഏരിയയിലെ അറൈഷ് യൂണിറ്റ് അംഗമായ ശ്രീകുമാർ കേളിയുടെ മാത്രമല്ല പ്രവാസലോകത്ത് മറ്റു നിരവധി കലാ സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

കേളി ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ നടന്ന യാത്രയയപ്പു സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്‍റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേളിയുടെ ഉപഹാരം ജോയിന്‍റ് സെക്രട്ടറി ഷമീർ കുന്നുമ്മലും ന്യൂസനയ ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരവും ചേർന്ന് ശ്രീകുമാറിനു കൈമാറി. അറൈഷ് യൂണിറ്റ് സെക്രട്ടറി കൃഷ്ണകുമാർ യൂണിറ്റിന്‍റെ ഉപഹാരം സമ്മാനിച്ചു.

കേളി പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം, രക്ഷാധികാരി സമിതി അംഗം ദയാനന്ദൻ, കേളി ജോ: സെക്രട്ടറിമാരായ ഷമീർ കുന്നുമ്മൽ, ഷൗക്കത്ത് നിലന്പൂർ, ജോയിന്‍റ് ട്രഷറർ വർഗീസ്, കേന്ദ്ര കമ്മിറ്റി അംഗവും ന്യൂസനയ്യ ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം, അൽഖർജ് ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്രീകാന്ത് കണ്ണുർ, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർമാരായ ബേബി നാരായണൻ, നാരായണൻ കയ്യൂർ, ഏരിയ പ്രസിഡന്‍റ് ജോർജ് വർഗീസ്, അറൈഷ് യൂണിറ്റ് സെക്രട്ടറി കൃഷ്ണകുമാർ, ചെല്ലപ്പൻ, ഓമനക്കുട്ടൻ, മഹേഷ് കൊടിയത്ത്, രാജു നീലകണ്ഠൻ, ദുർഗാദാസ്, അസീസ്, മോഹനൻ എന്നിവർ പ്രസംഗിച്ചു. ശ്രീകുമാർ മറുപടി പ്രസംഗം നടത്തി.