പരീക്ഷ തയാറെടുപ്പു സെമിനാർ
Friday, February 23, 2018 11:22 PM IST
ദുബായ്: കൽബ ഇന്ത്യൻ സോഷ്യൽ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ, സ്കൂൾ ഫൈനൽ പരീക്ഷ എഴുതുന്നവർ എന്നിവർക്കായി ക്ലബ് ഹാളിൽ പരീക്ഷ തയാറെടുപ്പു സെമിനാർ നടത്തി.

ഐഎസ്സി പ്രസിഡന്‍റ് കെ.സി. അബൂബക്കർ സെമിനാർ ഉദ്ഘാടനം ചെയ്തു. പരീക്ഷക്ക് തയാറെടുക്കാൻ എന്ന വിഷയത്തിൽ മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ക്ലാസെടുത്തു. പരീക്ഷാ സമ്മർദ്ദം ഇല്ലാതാക്കാൻ മാതാപിതാക്കളും അധ്യാപകരും കുട്ടികൾക്ക് മാനസി ക പിന്തുണ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട പോയിന്‍റുകൾ കുറിച്ചു വച്ച് പഠിക്കുന്നത് പഠിച്ച കാര്യങ്ങൾ ഓർത്തിരിക്കാൻ സഹായിക്കും.

ക്ലബ് സെക്രട്ടറി എൻ.എം. അബ്ദുൾ സമദ്, മുരളീധരൻ, ആന്‍റണി സേവ്യർ എന്നിവർ പ്രസംഗിച്ചു.