അനിതാ കുമാർ വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റ്സ് അസോസിയേഷൻ ബോർഡ് അംഗം
Thursday, August 16, 2018 9:09 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ അമേരിക്കൻ ജേർണലിസ്റ്റ് അനിതാ കുമാറിനെ വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റ്സ് അസോസിയേഷൻ ബോർഡ് അംഗമായി നിയമിച്ചു. മൂന്നു വർഷമാണ് കാലാവധി. ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 296 വോട്ടുകളാണ് അനിതക്ക് ലഭിച്ചത്.

വെർജീനിയ യൂണിവേഴ്സിറ്റിയിൽ നിന്നും അമേരിക്കൻ ഗവൺമെന്‍റ് ആൻഡ് പൊളിറ്റിക്കൽസിൽ ബിരുദം നേടിയ ഇവർ 1996– 2007 വരെ റ്റാംബ ബെ ടൈംസിലും തുടര്‍ന്ന് വാഷിംഗ്ടൺ പോസ്റ്റിൽ 2012 വരെയും ജേർണലിസ്റ്റായി പ്രവർത്തിച്ചു. മെക്ലാച്ചി (MECLATCHY) ന്യൂസ് പേപ്പറിൽ പ്രവർത്തിച്ചുവരവെയാണ് പുതിയ നിയമനം.

വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റായി പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിൽ അനിത, ട്വിറ്റർ സന്ദേശത്തിലൂടെ സംതൃപ്തിയും ആഹ്ലാദവും പ്രകടിപ്പിച്ചു.

റിപ്പോർട്ട് : പി.പി. ചെറിയാൻ