ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബിന് പുതിയ സാരഥികൾ
Monday, March 20, 2017 12:23 AM IST
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബ്ബ് 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്വീൻസിലെ ടേസ്റ്റ് ഒഫ് കൊച്ചിൻ എന്ന റസ്റ്റോറന്‍റിൽ കൂടിയ പൊതു തെരഞ്ഞെടുപ്പ് യോഗത്തിൽ വിവിധ തസ്തികയിലേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേനയും, തെരഞ്ഞെടുപ്പിലൂടെയും കണ്ടെത്തി.

President- Chacko M. Eapen
V. P.; Finance- Regi George
V. P.; Seniors- Raju Parambil
V. P.; Youths- John Koruth
Secretary- Zachariah Mathai
Jt. Secretary- Sanjay Joseph
Treasurer- Mathew Cheravallil (Sherry)
Accountant- Varghese John
Coords-
Badminton- Raghu Ninan
Basketball- Mathew Joshua (Bobby)
Cricket- Roby Varghese
Soccer- Leejo Kallikkadan
Volleyball- Boyd Varghese
Advisory Board- Jose Kallikkadan, Sany Ambooken, Saji Thomas, Thomas Oommen (Shibu), Sherin Abraham, Paul Chulliyil
Auditor- Biju Chacko

Sub-committees (elected by the Executive Committee

President, Secretary, Treasurer and V. P. Senior part of all Sub-Committees
Badminton- Raghu Ninan, Sony Paul, Jacob Abraham (Jose), Thomas Oommen (Shibu), Sherin Abraham
Basketball- Mathew Joshua, John Koruth, Raghu Ninan, Jacob Varkey, Ashok Mathai
Cricket- Roby Varghese, Regi George, Mathew Philip, Manoj Samuel, Balaji Ambriyath, Saji Thomas
Soccer- Leejo Kallikkadan, Biji Jacob, Sanjay Joseph, Mathew Philip, Saji Thomas, Jose Kallikkadan
Volleyball- Boyd Varghese, Alex Oommen, Thomas John (Baji), Varughese K. Abraham (Rajan), Binchu John
Junior Programs- John Koruth, Robin Varghese, Sherin Abraham, Singh Nair, Paul Chulliyil
Souvenir- Sanjay Joseph, Raghu Ninan, Sany Ambooken, Sherin Abraham, Joseph Melakayil
Fund Raising- Regi George, Thomas Oommen (Shibu), Koshy Thomas, Varughese K. Rajan
Following are the approximate dates for major club events.
Badminton Tournament- June 17
Cricket Tournament- July 1/2 or July 7/8
Volleyball Tournament- August 5 or 12
Soccer Tournament- August 26/27
Basketball League- Spring (March-May); Fall (Sept.-Nov.)

മലയാളി സമൂഹത്തിന്‍റെ കായികാരോഗ്യങ്ങളിൽ, മാനസികോല്ലാസങ്ങളിൽ പങ്കാളിയായി നിസ്തുല സേവനം അനുഷ്ഠിച്ചുവരുന്ന ക്ലബ്ബ് അതിന്‍റെ വിജയകരമായ മുപ്പതാം വർഷത്തിലാണിപ്പോൾ. നിസ്വാർത്ഥമായ സേവന സന്നദ്ധതയോടെ ക്ലബ്ബിന്‍റെ പുരോഗതിക്ക് വേണ്ടി പരിശ്രമിച്ച മുൻ ഭാരവാഹികളെ ഈ അവസരത്തിൽ പുതുതായി ചുമതലയേറ്റ ഓരോ അംഗങ്ങളും പ്രശംസിക്കുകയും അവർ കൊളുത്തിയ ദീപശിഖ കെടാതെ വഹിച്ചുകൊണ്ട് മുന്നേറുമെന്നു തീരുമാനമെടുക്കുകയും ചെയ്തു. പ്രസിഡന്‍റായി ഈ വർഷവും തിരഞ്ഞെടുക്കപ്പെട്ട ഈപ്പൻ ചാക്കോ ക്ലബ്ബിന്‍റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ആമുഖം നൽകി. ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന മുഖ്യ കളികൾ നടത്താനുദ്ദേശിക്കുന്ന ദിവസങ്ങൾ തീരുമാനിച്ചു. ഈ വർഷം ആഗസ്റ്റ് മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന കൈരളി കപ്പ് ടൂർണമെന്‍റ് പൂർവ്വാധികം വർണ്ണാഭമായി കൊണ്ടാടുവാൻ നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ക്ലബ്ബ് അംഗങ്ങളും സദസും ഭാരവാഹികൾക്ക് ആശംസകളും അനുമോദനങ്ങളും നൽകി. സ്വാദിഷ്ടമായ അത്താഴത്തിനു ശേഷം യോഗം സമംഗളം പിരിഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം