ഫൊക്കാനാ കേരളാ കണ്‍വൻഷനിൽ കേരളത്തിലുള്ള എല്ലാ അമേരിക്കൻ മലയാളികളും പങ്കെടുക്കണം: ഫിലിപ്പോസ് ഫിലിപ്പ്
Sunday, May 21, 2017 2:25 AM IST
ന്യൂയോർക്ക്: ഫൊക്കാന കേരളാ കണ്‍വൻഷന്‍റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി ഫൊക്കാനാ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.മേയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ രാവിലെ ഒന്പതിനു ആരംഭിക്കുന്ന കേരളാ കണ്‍വൻഷനിൽ പങ്കെടുക്കുവാൻ ഇപ്പോൾ നാട്ടിൽ എത്തിയിട്ടുള്ള ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംഷികളെയും കണ്‍വൻഷൻ നഗർ ആയ
ലേക്ക് പാലസ് റിസോർട്ടിലേക്കു ഹാർദവമായി ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ഫൊക്കാനാ 2016-18 കമ്മിറ്റി വ്യക്തമായ പദ്ധതികളോടെയാണ് കേരളാ കണ്‍വൻഷൻ നടക്കുന്നത്. മാസങ്ങൾക്ക് മുൻപേ തുടങ്ങിയ ഒരുക്കങ്ങൾ എല്ലാം ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഒരു കാര്യങ്ങൾക്കും അർത്ഥ ശങ്കയ്ക്കിടയില്ലാതെയാണ് മുന്നോട്ടു പോകുന്നത്. ഫൊക്കാനയുടെ മുപ്പത്തിമൂന്നു വർഷങ്ങൾ പിന്നിടുന്പോൾ എക്കാലവും ഫൊക്കാനയുടെ ഡ്രീം പ്രോജക്ടായി വരുന്ന ഒരു പദ്ധതി പാർപ്പിടമില്ലാതെ ദുരിതമനുഭവിക്കുന്നവർക്കു വീടുകൾ നിർമ്മിച്ചു നൽകി സഹായിക്കുക എന്നത്. ഇത്തവണ അതു ഒരു തുടർ പ്രോജക്ടായി കേരളത്തിൽ ഭവനങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്കു വീടുകൾ ഉടൻ നിർമ്മിച്ചു നൽകുക , അതു കേരളം മുഴുവൻ വ്യാപിപ്പിക്കുക, വരുന്ന അഞ്ചുവർഷത്തിനുള്ളിലെങ്കിലും വലിയ ഒരു പദ്ധതിയായി ഉയർത്തിക്കൊണ്ടു വരിക,കേരളത്തിൽ വീടില്ലാത്ത ഒരു വ്യക്തിയും ഉണ്ടാകരുത്,എന്ന സങ്കല്പം അമേരിക്കൻ മലയാളി പുതു സമൂഹത്തിലും ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ വലിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിട്ടത്. വികസനം കടന്നുചെന്നിട്ടില്ലാത്ത മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്തും ഫൊക്കാനാ സഹായവുമായി എത്തുന്നു. കോതമംഗലത്ത് സർക്കാർ അധീനതയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ കംപ്യുട്ടർ വത്ക്കരണത്തിനു ഫൊക്കാന തുടക്കമിടുന്നു.ഇങ്ങനെ കേരളത്തിലെ ആശരണരായ, ആലംബഹീനരായ ജനവിഭാഗങ്ങൾക്ക് കൈത്തങ്ങാകുകയാണ് ഫൊക്കാന.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ