റോക്‌ലാന്‍ഡ്‌ ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ഐ​ക്യ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു
Friday, January 12, 2018 10:26 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ റോക്‌ലാന്‍ഡ്‌ കൗ​ണ്ടി​യി​ലു​ള്ള വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ സം​യു​ക്ത​വേ​ദി​യാ​യ ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ പ​തി​നെ​ട്ടാ​മ​ത് ഐ​ക്യ ക്രി​സ്മ​സ് ആ​ഘോ​ഷം ജ​നു​വ​രി 7 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് സ​ഫേ​ണി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ ന​ട​ത്ത​പ്പെ​ട്ടു. വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ഗാ​യ​ക​സം​ഘ​ങ്ങ​ളും ഇ​ട​വ​ക​ജ​ന​ങ്ങ​ളും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും പ​ട്ട​ക്കാ​രും, അ​ഭി. തി​രു​മേ​നി​യും മു​ഖ്യ​ക​വാ​ട​ത്തി​ലൂ​ടെ ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​തോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. തു​ട​ർ​ന്നു ന​ട​ന്ന ആ​രാ​ധ​ന​യ്ക്ക് അ​ഭി. തി​രു​മേ​നി​യും പ​ട്ട​ക്കാ​രും നേ​തൃ​ത്വം ന​ൽ​കി.

റോക്‌ലാന്‍ഡ്‌ കൗ​ണ്ടി​യി​ലു​ള്ള ഓ​ൾ സെ​യി​ന്‍റ്സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച്, ബ​ഥ​നി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത​ലി​ക് ച​ർ​ച്ച്, സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച്, സെ​ന്‍റ് ജ​യിം​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് എ​ന്നി​വ​രു​ടെ വേ​ദ​വാ​യ​ന​യും, ഗാ​ന​ശു​ശ്രൂ​ഷ​യും കൂ​ടാ​തെ ജേ​ക്ക​ബ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള മു​പ്പ​തം​ഗ സം​യു​ക്ത ഗാ​യ​ക​സം​ഘ​വും ആ​ഘോ​ഷ​ത്തി​ൽ ശ്രു​തി​മ​ധു​ര​ങ്ങ​ളാ​യ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. സെ​ന്‍റ് ജ​യിം​സ് ഇ​ട​വ​ക യു​വ​ജ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വാ​ദ്യ​സം​ഗീ​തം ആ​ഘോ​ങ്ങ​ൾ​ക്കു മാ​റ്റു​കൂ​ട്ടി.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. സ​ഖ​റി​യാ മാ​ർ നി​ക്കോ​ള​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. വേ​ൾ​ഡ് കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച്സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യം​ഗ​വും ച​ർ​ച്ച് വേ​ൾ​ഡ് സ​ർ​വീ​സ് ബോ​ർ​ഡ് മെ​ന്പ​റു​മാ​യ അ​ഭി. തി​രു​മേ​നി​യെ സ​മ്മേ​ള​ന​ത്തി​ൽ ആ​ശം​സി​ച്ചു. റ​വ. ഫാ. ​ഡോ. രാ​ജു വ​ർ​ഗീ​സ് അ​ഭി. തി​രു​മേ​നി​യെ ആ​ശം​സ​ക​ള​റി​യി​ച്ചു. സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ലെ കു​ട്ടി​ക​ൾ അ​വ​തി​രി​പ്പി​ച്ച ജ​ന​ന​പെ​രു​ന്നാ​ളി​ന്‍റെ ദൃ​ശ്യാ​വി​ഷ്ക​ര​ണം ആ​ഘോ​ഷ​ങ്ങ​ളി​ലെ മു​ഖ്യ​ഘ​ട​ക​മാ​യി​രു​ന്നു.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ലെ സ്തോ​ത്ര​കാ​ഴ്ച​യി​ൽ നി​ന്നും ല​ഭി​ച്ച തു​ക ഹാ​ർ​വി, ഇ​ർ​മ കൊ​ടു​ങ്കാ​റ്റു​ക​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​നു വി​നി​യോ​ഗി​ക്കു​ന്ന​തി​നാ​യി ച​ർ​ച്ച് വേ​ൾ​ഡ് സ​ർ​വ​സീ​നു സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു സം​ഭാ​വ​ന​യാ​യി ന​ൽ​കി. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റ​വ. സ​ജു ബി. ​ജോ​ണ്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ 18 വ​ർ​ഷ​ങ്ങ​ളാ​യി സം​യു​ക്ത ഗാ​യ​ക​സം​ഘ​ത്തി​നു ഗാ​ന​പ​രി​ശീ​ല​നം ന​ൽ​കു​ക​യും നി​യ​ന്ത്രി​ക്കു​കു​യും ചെ​യ്യു​ന്ന ജേ​ക്ക​ബ് ജോ​ർ​ജി​നെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി ജി​ജി റ്റോം ​സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ജി എം. ​പോ​ത്ത​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. റ​വ. ഗീ​വ​ർ​ഗീ​സ് ച​ട്ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പാ​യു​ടെ സ​മാ​പ​ന പ്രാ​ർ​ത്ഥ​ന​യോ​ടെ​യും ആ​ശീ​ർ​വാ​ദ​ത്തോ​ടും ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു. മ​റ്റു വൈ​ദി​ക​രാ​യ റ​വ. മാ​ത്യു ബേ​ബി, റ​വ. ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ൽ, ഫാ. ​തോ​മ​സ് മാ​ത്യു, ഫാ. ​ജോ​സ​ഫ് മാ​ത്യു അ​ടോ​പ്പി​ള്ളി​ൽ എ​ന്നി​വ​രും സാ​ന്നി​ധ്യം ന​ൽ​കി സ​ഹാ​യി​ച്ചു.

ക​ഴി​ഞ്ഞ പ​തി​നെ​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച്സ്, റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ വി​വി​ധ സ​ഭാ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ക്രി​സ്തീ​യ കൂ​ട്ടാ​യ്മ​യും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ന​ൽ​കു​ന്ന​തി​ൽ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. റ​വ. സ​ജു ബി. ​ജോ​ണ്‍(​പ്ര​സി​ഡ​ന്‍റ്).​റ​വ. ഫാ.​മാ​ത്യു തോ​മ​സ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജി പോ​ത്ത​ൻ(​ട്ര​ഷ​റ​ർ), ബാ​ബു മ​ത്താ​യി(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ബാ​ബു മാ​ത്യ, ജീ​മോ​ൻ വ​ർ​ഗീ​സ്, രാ​ജ​ൻ മാ​ത്യു എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ·ാ​രു​മാ​യി, വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ പ​ട്ട​ക്കാ​രും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​മ​ട​ങ്ങു​ന്ന വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു വേ​ണ്ട നേ​തൃ​ത്വം ന​ൽ​കി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ