എസ്ബി അലൂംനിക്ക് പുതിയ നേതൃത്വവും പ്രതിഭാ പുരസ്കാര വിതരണവും
Wednesday, April 25, 2018 9:24 PM IST
ഷിക്കാഗോ: ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ പൂർവ വിദ്യാർഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്‍റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2017-ലെ ഹൈസ്കൂൾ പ്രതിഭാ പുരസ്കാര വിജയികളെ പ്രഖ്യാപനവും സമ്മാന വിതരണവും ഏപ്രിൽ 21-ന് ഡസ്പ്ലെയിൻസിലുള്ള ഇന്പീരിയൽ ട്രാവൽസ് ഹാളിൽ നടന്നു.

ആൽവീന ജോസഫിന്േ‍റയും എമിലി ഷിജോയുടെയും പ്രാർഥനാഗാനത്തോടെ സമ്മേളനം ആരംഭിച്ചു. ഷാജി കൈലാത്ത് സ്വാഗതം ആശംസിച്ചു. ഡോ. ജയിംസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. അറിവിനൊപ്പം ചെയ്യേണ്ടതും ചെയ്യരുതാത്തതും ഏതൊക്കെയെന്ന തിരിച്ചറിവുകൂടി നേടുന്പോഴാണ് വിദ്യാഭ്യാസത്തിനു അർഥമുണ്ടാകുന്നതെന്നും അതല്ലാതെ നേടുന്ന വിദ്യ അറിവിന്‍റെ തലത്തിൽ മാത്രം ഒതുങ്ങുന്നു എന്നും പറഞ്ഞു.

സമ്മേളന മധ്യേ സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ പഠനത്തിൽ മികവു പുലർത്തുന്ന അംഗങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായി 2017-ലെ ഹൈസ്കൂൾ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാര വിജയികളെ പ്രഖ്യാപിക്കുകയും അവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

മാത്യു വാച്ചാപറന്പിൽ സ്മാരക പുരസ്കാരത്തിന് ആൻ മേരി ഉറുന്പാക്കൽ അർഹയായപ്പോൾ, ടിം ജോസഫും ഷോണ്‍ വെട്ടിക്കാട്ടും റവ.ഡോ. ജോർജ് മഠത്തിപ്പറന്പിൽ പൗരോഹിത്യ സുവർണ ജൂബിലി സ്മാരക പുരസ്കാരത്തിന് അർഹരായി.

ഷിബു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. റോസ് ഉറുന്പാക്കൽ ഗാനം ആലപിച്ചു. ഗുഡ്വിൻ ഫ്രാൻസീസ് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചു. റെറ്റി കൊല്ലാപുരം വാർഷിക പ്രവർത്തന റിപ്പോർട്ടും ജോണ്‍ നടയ്ക്കപ്പാടം സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സണ്ണി വള്ളിക്കളം നന്ദി പറഞ്ഞു. ജെന്നിഫർ ജയിംസ് അവതാരകയായിരുന്നു. തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത് ജയിംസ് ഓലിക്കരയും ജിജി മാടപ്പാട്ടും, ബിജി കൊല്ലാപുരവുമാണ്.

പുതിയ ഭാരവാഹികളായി റവ. ഡോ. ജോർജ് മഠത്തിപ്പറന്പിൽ (രക്ഷാധികാരി), ഷാജി കൈലാത്ത് (പ്രസിഡന്‍റ്), ആന്‍റണി ഫ്രാൻസീസ്, ജോളി കുഞ്ചെറിയ (വൈസ് പ്രസിഡന്‍റുമാർ), ഷീബാ ഫ്രാൻസീസ് (സെക്രട്ടറി), ജോണ്‍ നടയ്ക്കപ്പാടം (ട്രഷറർ), റോയിച്ചൻ വിലയവീട് (ജോയിന്‍റ് സെക്രട്ടറി), സെബാസ്റ്റ്യൻ വാഴേപ്പറന്പിൽ (ജോയിന്‍റ് ട്രഷറർ) എന്നിവരേയും സമിതി അംഗങ്ങളായി ബിജി കൊല്ലാപുരം, ചെറിയാൻ മാടപ്പാട്ട്, ഷിബു അഗസ്റ്റിൻ, ജോഷി വള്ളിക്കളം, ജയിംസ് ഓലിക്കര, സണ്ണി വള്ളിക്കളം, ബോബൻ കളത്തിൽ എന്നിവരേയും ഉപദേശകസമിതി അംഗങ്ങളായി ജോസഫ് നെല്ലുവേലിൽ, ലൈജോ ജോസഫ്, പ്രഫ. കെ.എസ്. ആന്‍റണി, കുഞ്ഞുമോൻ ഇല്ലിക്കൽ, ജോസ് ചേന്നിക്കര എന്നിവരേയും തെരഞ്ഞെടുത്തു.

ഷിബു അഗസ്റ്റിൻ, ജോണ്‍ നടയ്ക്കാപ്പാടം, ജയിംസ് ഓലിക്കര, എബി തുരുത്തിയിൽ, ബിജി കൊല്ലാപുരം, ജിജി മാടപ്പാട്ട്, റെറ്റി കൊല്ലാപുരം, ആന്‍റണി ഫ്രാൻസീസ്, ജോഷി വള്ളിക്കളം, ആന്‍റണി പന്തംപ്ലാക്കൽ, സണ്ണി വള്ളിക്കളം, ജോജോ വെങ്ങാന്തറ, ഷീബാ ഫ്രാൻസീസ്, ജോളി കുഞ്ചെറിയ, ബോബൻ കളത്തിൽ, ലൈജോ ഒളശ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം