റിട്രീറ്റ് സെന്‍ററിൽ ത്രിദിന വനിതാ ക്യാന്പ്
Friday, April 27, 2018 12:12 AM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ത്രിദിന ക്യാന്പ് നടത്തുന്നു. ഭദ്രാസനത്തിന്‍റെ അധീനതയിലുള്ള ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിൽ മേയ് 25 (വെള്ളി) മുതൽ 27 (ഞായർ) വരെയാണ് ക്യാന്പ്.

വർഷങ്ങളായി കപ്പിൾസ് ആൻഡ് പേരന്‍റ്സ് കോണ്‍ഫറൻസ് നടത്തി വരുന്ന സമാജം ഇതാദ്യമായാണ് സ്ത്രീകൾക്ക് മാത്രമായി ഒരു ത്രിദിന ക്യാന്പ് സംഘടിപ്പിക്കുന്നത്.

പ്രാർത്ഥന, ധ്യാനം, കുന്പസാരം എന്നിവയൊക്കെ ക്രമീകരിച്ചിട്ടുള്ള ക്യാന്പ് ഞായറാഴ്ച വിശുദ്ധ കുർബാനയോടെ സമാപിക്കും.

ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ നടത്തുന്ന ക്യാന്പിലെ പ്രധാന പ്രാസംഗികൻ ഡൽഹി ഭദ്രാസന അധ്യക്ഷൻ യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്താ ആണ്. പോക, ഇനി പാപം ചെയ്യരുത് (യോഹന്നാൻ 8.11) എന്നതാണ് ചിന്താവിഷയം.

ഫാ. സണ്ണി ജോസഫ് ആണ് സമാജം വൈസ് പ്രസിഡന്‍റ്, മറ്റു ഭാരവാഹികൾ : സെക്രട്ടറി സാറാ വർഗീസ് [email protected] 508 277 5127, പേരന്‍റ് / കപ്പിൾ കോണ്‍ഫറൻസ് കോ ഓർഡിനേറ്റർ അബിഗെയിൽ തോമസ് [email protected], 845 642 3585, ട്രഷറാർ ലിസി ഫിലിപ്പ് : 845 642 6206, ജോയിന്‍റ് ട്രഷറാർ സാറാ മാത്യു, ജോയിന്‍റ് സെക്രട്ടറി എൽക്കുട്ടി മാത്യു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ