കർഷകരുടെ വായ്പ: ജപ്തി നടപടികൾക്ക് മോറട്ടോറിയം
Wednesday, October 17, 2018 12:36 AM IST
മൂ​​വാ​​റ്റു​​പു​​ഴ: സം​​സ്ഥാ​​ന​​ത്തു​​ണ്ടാ​​യ മ​​ഹാ​​പ്ര​​ള​​യം ക​​ണ​​ക്കി​​ലെ​​ടു​​ത്തു ക​​ർ​​ഷ​​ക​​ർ വി​​വി​​ധ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ടു​​ത്തി​​ട്ടു​​ള്ള വാ​​യ്പ​​ക​​ളി​​ൻ​​മേ​​ലു​​ള്ള ജ​​പ്തി ന​​ട​​പ​​ടി​​ക​​ൾ​​ക്കു ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് മോ​​റ​​ട്ടോ​​റി​​യം പ്ര​​ഖ്യാ​​പി​​ച്ചു സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി.

ഹൗ​​സിം​​ഗ് ബോ​​ർ​​ഡ്, കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ഹൗ​​സിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ൻ, പി​​ന്നോ​​ക്ക വി​​ഭാ​​ഗ വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ൻ, വെ​​ജി​​റ്റ​​ബി​​ൾ ആ​​ൻ​​ഡ് ഫ്രൂ​​ട്ട് പ്ര​​മോ​​ഷ​​ൻ കൗ​​ണ്‍സി​​ൽ പോ​​ലു​​ള്ള സ​​ർ​​ക്കാ​​ർ ഏ​​ജ​​ൻ​​സി​​ക​​ൾ, സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ കൂ​​ടാ​​തെ റ​​വ​​ന്യു റി​​ക്ക​​വ​​റി ആ​​ക്ട് , 1968, 71-ാം വ​​കു​​പ്പി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ൽ​​നി​​ന്നു എ​​ടു​​ത്തി​​ട്ടു​​ള്ള കാ​​ർ​​ഷി​​ക​​വാ​​യ്പ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ വാ​​യ്പ​​ക​​ളി​​ൻ​​മേ​​ലു​​ള്ള ജ​​പ്തി ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​ണ് മോ​​റ​​ട്ടോ​​റി​​യം പ്ര​​ഖ്യാ​​പി​​ച്ച് ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.