തെലുങ്കാന ഫാർമ സ്ഫോടനം: മരണം 40 ആയി
Thursday, July 3, 2025 1:57 AM IST
സംഗറെഡ്ഢി: തെലുങ്കാനയിലെ സംഗറെഡ്ഢിയിൽ സിഗാച്ചി ഇൻഡസ്ട്രീസ് ഫാർമ കന്പനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. 33 പേർക്കാണ് പരിക്കേറ്റത്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരുകോടി രൂപ വീതം ധനസഹായം നല്കുമെന്ന് കന്പനി അധികൃതർ ഇന്നലെ അറിയിച്ചു. റിയാക്ടറിലെ സ് ഫോടനമല്ല അപകടകാരണമെന്ന് അധികൃതർ വിശദീകരിച്ചു.