സിയുഇടി (യുജി) പരീക്ഷാഫലം ഉടന്‍
Thursday, July 3, 2025 1:57 AM IST
ന്യൂഡല്‍ഹി: പ്രമുഖ സര്‍വകലാശാലകളിലെ ബിരുദപ്രവേശനത്തിനുള്ള സിയുഇടി പ്രവേശനപരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷയുടെ അന്തിമ ഉത്തരസൂചിക നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കി.
വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 27 ചോദ്യങ്ങള്‍ പിന്‍വലിച്ചു. മെയ് 13, ജൂണ്‍ നാല് തീയതികളില്‍ നടന്ന പരീക്ഷയില്‍ 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണു പങ്കെടുത്തത്.