സാങ്കേതിക തകരാർ; തായ് വിമാനം അവസാനനിമിഷം സർവീസ് റദ്ദാക്കി
Sunday, July 6, 2025 1:43 AM IST
കോൽക്കത്ത: സാങ്കേതിക തകരാറിനെത്തുടർന്ന് കോൽക്കത്തയിൽനിന്നുള്ള തായ് ലയണൽ എയർ വിമാനത്തിന്റെ സർവീസ് റദ്ദാക്കി.
കോൽക്കത്ത വിമാനത്താവളത്തിൽനിന്നും വിമാനം പറന്നുയരാൻ തയാറെടുക്കുന്നതിനിടെയാണ് തകരാർ കണ്ടെത്തിയത്. ഇതോടെ സർവീസ് റദ്ദാക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ 2.35നാണ് വിമാനം കോൽക്കത്തയിൽ ഇറങ്ങിയത്. 2.35ന് ഇവിടെനിന്നും ബാങ്കോക്കിലേക്ക് പോകേണ്ടതുമായിരുന്നു. വിമാനത്തിൽ 130 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
വിമാനം പറന്നുയരാനും ഇറങ്ങാനും സഹായിക്കുന്ന ചിറകിനോട് ചേർന്ന ഫ്ലാപ്പിലായിരുന്നു തകരാർ.