വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപിയുമായി സഖ്യമില്ല: ടിവികെ
Saturday, July 5, 2025 1:51 AM IST
ചെന്നൈ: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് തമിഴക വെട്രി കഴകം (ടിവികെ) മുഖ്യമന്ത്രി സ്ഥാനാർഥിയാകും. പാർട്ടി സ്ഥാപക നേതാവും നടനുമായ വിജയ്യെ മുഖ്യമന്ത്രിസ്ഥാനാർഥിയായി ടിവികെ പ്രഖ്യാപിച്ചു.
പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. ഭരണകക്ഷിയായ ഡിഎംകെയുമായോ ബിജെപിയുമായോ സഖ്യമുണ്ടാക്കില്ല.
വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്കായി മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് വിജയ് പറഞ്ഞു. അടുത്ത മാസം സംസ്ഥാന സമ്മേളനം നടക്കും.