പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള അധികാരം ദലൈലാമയ്ക്ക്: കിരണ്‍ റിജിജു
Saturday, July 5, 2025 1:51 AM IST
ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയ ആചാര്യന് ദലൈലാമതന്നെ പിന്‍ഗാമിയെ നിശ്ചയിക്കണമെന്നാണ് അനുയായികള്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.
പിന്‍ഗാമിയെ നിര്‍ണയിക്കുന്ന കാര്യത്തിലുള്ള ചൈനയുടെ നീക്കത്തില്‍ പ്രതികരിക്കുകയായിരുന്നു അദേഹം. ""ദലൈലാമ വിഷയത്തില്‍ ഒരു ആശയക്കുഴപ്പത്തിന്റെയും ആവശ്യമില്ല.
ബുദ്ധമതത്തില്‍ വിശ്വസിക്കുകയും ദലൈലാമയെ പിന്തുടരുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള എല്ലാ ആളുകളും പിന്‍ഗാമിയെ അദ്ദേഹം തീരുമാനിക്കണമെന്ന് ആഗ്രഹിക്കുന്നു. ഞാനോ സര്‍ക്കാരോ ഒന്നും പറയേണ്ടതില്ല. അടുത്ത ദലൈലാമ ആരായിരിക്കണമെന്ന് അദ്ദേഹം തീരുമാനിക്കും-'' റിജിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.