റോഡപകടങ്ങളിൽപെടുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ ധനസഹായം
Friday, July 4, 2025 2:00 AM IST
ഉന: റോഡപകടങ്ങളിൽപെടുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കാൻ മുന്നോട്ടുവരുന്നവർക്ക് ഹിമാചൽപ്രദേശ് ഉനയിലെ ജില്ലാ ഭരണകൂടം 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു.
റോഡിൽ ജീവൻ പൊലിയാതെ, പരിക്കേറ്റവർക്ക് യഥാസമയം ചികിത്സ ലഭിക്കാൻ ഇതുവഴി കഴിയുമെന്ന് ഉന ഡെപ്യൂട്ടി കമ്മീഷണർ ജതിൻ ലാൽ പറഞ്ഞു.
ഈ തുക ജില്ലാ റെഡ് ക്രോസ് സൊസൈറ്റിയാണ് നൽകുന്നതെന്നും ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റി യോഗത്തിൽ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
ഈ പദ്ധതി കൃത്യമായി നടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാനും റോഡ് സുരക്ഷാ പദ്ധതിക്കു രൂപം നല്കാനും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി.