ന്യൂ​ഡ​ൽ​ഹി : സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​തി​പ്ര​സ​രം മാ​ധ്യ​മ​രം​ഗ​ത്ത് പു​തി​യ ധാ​ർ​മി​ക വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തി​യെ​ന്നു മു​ൻ ഉ​പ​രാ​ഷ്‌‌​ട്ര​പ​തി ഡോ. ​ഹ​മീ​ദ് അ​ൻ​സാ​രി. സാ​ങ്കേ​തി​ക​വി​ദ്യ എ​ല്ലാ​ത്തി​നും പ​രി​ഹാ​ര​മാ​കു​ന്ന ഒ​റ്റ​മൂ​ലി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​വി.​തോ​മ​സ് വി​ദ്യാ​ധ​നം ട്ര​സ്റ്റി​ന്‍റെ ടി.​വി.​ആ​ർ.​ഷേ​ണാ​യി അ​വാ​ർ​ഡ് ഫോ​ർ എ​ക്സ​ല​ൻ​സ് ഇ​ൻ ജേ​ർ​ണ​ലി​സം പു​ര​സ്കാ​രം മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാ​ജ്ദീ​പ് സ​ർ​ദേ​ശാ​യി​ക്ക് സ​മ്മാ​നി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഹ​മീ​ദ് അ​ൻ​സാ​രി.

ജ​നാ​ധി​പ​ത്യ​ധ്വം​സ​ന​മാ​ണ് രാ​ജ്യ​ത്തു നി​ല​വി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ച സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​ന് ഒ​രേ​സ​മ​യം ജ​ന​പ്ര​തി​നി​ധി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത സം​ഭ​വം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​ഫ.​കെ.​വി.​തോ​മ​സ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ആ​ർ. പ്ര​സ​ന്ന​ൻ, ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, ജോ​മി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.