ന്യൂ­​ഡ​ല്‍­​ഹി: തു­​ട​ര്‍­​ച്ച​യാ­​യ ഏ­​ഴാം ത­​വ­​ണ­​യും റി​പ്പോ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്താ­​തെ റി­​സ​ര്‍­​വ് ബാ​ങ്ക്. ബാ​ങ്കു​ക​ള്‍​ക്ക് റി​സ​ര്‍​വ് ബാ​ങ്ക് ന​ല്‍​കു​ന്ന വാ​യ്പ​യു​ടെ പ​ലി​ശ​യാ​യ റി​പ്പോ നി​ര​ക്ക് 6.5ശ​ത​മാ​ന​ത്തി​ല്‍ ത​ന്നെ തു​ട­​രും.

വേ­​ന​ലും വ­​ര​ള്‍­​ച്ച​യും അ­​ട­​ക്ക­​മു­​ള്ള സാ­​ഹ­​ച­​ര്യ­​ങ്ങ​ള്‍ പ­​രി­​ഗ­​ണി­​ച്ചാ­​ണ് തീ­​രു­​മാ​നം. ഇ­​എം​ഐ, വാ​ഹ­​ന, ഭ­​വ­​ന വാ​യ്­​പ അ​ട­​ക്കം ഉ­​ള്ള­​വ​ര്‍­​ക്ക് ആ­​ശ്വാ­​സം ന​ല്‍­​കു­​ന്ന തീ­​രു­​മാ­​ന­​മാ­​ണി​ത്.

മൂ­​ന്ന് ദി­​സം നീ­​ണ്ടു­​നി​ന്ന യോ­​ഗ­​ത്തി­​ന് ശേ­​ഷ­​മാ­​ണ് ആ​ർ​ബി​ഐ വാ­​യ്­​പാ​ന­​യം പ്ര­​ഖ്യാ­​പി­​ച്ച​ത്. ആ­​റം­​ഗ സ­​മി­​തി­​യി​ല്‍ അ­​ഞ്ച് പേ­​രും തീ­​രു­​മാ­​ന­​ത്തി​ന് അ­​നു­​കൂ­​ല­​മാ­​യി വോ­​ട്ട് ചെ­​യ്തു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ന് ശേ​ഷം മാ­​ത്ര­​മെ റി​പ്പോ നി­​ര­​ക്കി​ല്‍ മാ­​റ്റം വ­​രാ​ന്‍ സാ​ധ്യ​ത​യു​ള്ളൂ​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.