വയനാട്ടിൽ കാട്ടാന ആക്രമണം; റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു
Saturday, May 4, 2024 10:54 AM IST
കൽപറ്റ: വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാന റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു. നെയ്ക്കുപ്പ മുണ്ടക്കലിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് കാട്ടാനയെത്തിയത്.
പോലീസ് ഉദ്യോഗസ്ഥനായ അജേഷിന്റെ വാഹനങ്ങളാണ് ആന തകർത്തത്. വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറിന്റെ മുൻഭാഗം ആന പൂർണമായി ചവിട്ടി തകർത്തു. കാറിൽ കൊമ്പ് കൊണ്ട് കുത്തുകയും ചെയ്തു. സംഭവത്തിനു പിന്നാലെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി.