മുഖ്യമന്ത്രിയെയും മകളെയും ക്രൂരമായി വേട്ടയാടി, കോടതി വിധി നുണപ്രചാരണത്തിനേറ്റ തിരിച്ചടി: ഇപി
Tuesday, May 7, 2024 11:29 AM IST
തിരുവനന്തപുരം: മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതി തള്ളിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. മുഖ്യമന്ത്രിയെയും മകളെയും പ്രതിപക്ഷം ക്രൂരമായി വേട്ടയാടിയെന്ന് ഇ.പി. പ്രതികരിച്ചു.
മാത്യു കുഴല്നാടന് ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞതാണ്. തെളിവിന്റെ കണിക പോലും കുഴല്നാടന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാനായില്ല. കേസിലെ കോടതി വിധി നുണപ്രചാരണത്തിനേറ്റ തിരിച്ചടിയാണ്.
വി.ഡി.സതീശനേക്കാള്‍ കേമനാണെന്ന് കാണിക്കാനാണ് നിയമസഭയില്‍ കുഴല്നാടന് മുഖ്യമന്ത്രിക്കെതിരേ പ്രസംഗിച്ചത്. ഇതിന്റെ പേരില്‍ കുഴല്നാടന് കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയെ വോട്ടയാടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ലാവ്ലിന് കേസ് അടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി. എല്ലാം പരാജയപ്പെട്ടപ്പോഴാണ് മാസപ്പടി കൊണ്ടുവന്നതെന്നും ഇ.പി.കൂട്ടിച്ചേര്‍ത്തു.