ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ല്‍ ഭൂ​മി കൈ​യേ​റ്റ​ക്കേ​സി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ വി​ജി​ല​ന്‍​സ് എ​ഫ്‌​ഐ​ആ​ര്‍. കേ​സി​ല്‍ 16-ാം പ്ര​തി​യാ​ണ് കു​ഴ​ല്‍​നാ​ട​ന്‍. 2012ലെ ​ദേ​വി​കു​ളം ത​ഹ​സി​ല്‍​ദാ​ര്‍ ഷാ​ജി​യാ​ണ് കേ​സി​ല്‍ ഒ​ന്നാം പ്ര​തി. ആ​കെ 21 പ്ര​തി​ക​ളാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. എ​ഫ്‌​ഐ​ആ​ര്‍ ഇ​ന്ന് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും.

ആ​ധാ​ര​ത്തി​ല്‍ വി​ല കു​റ​ച്ച് കാ​ണി​ച്ച് ഭൂ​മി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യെ​ന്ന സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​ സി.എൻ.മോഹനന്‍റെ പ​രാ​തി​യോ​ടെ​യാ​ണ് മാ​ത്യു ചി​ന്ന​ക്ക​നാ​ലി​ലെ ഭൂ​മി ഇ​ട​പാ​ട് ച​ര്‍​ച്ച​യാ​യ​ത്. മൂ​ന്ന് ആ​ധാ​ര​ങ്ങ​ളി​ലാ​യി ഒ​രേ​ക്ക​ര്‍ ഇ​രു​പ​ത്തി​മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് മാ​ത്യു​വി​ന്‍റെയും ര​ണ്ട് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളു​ടെ​യും പേ​രി​ല്‍ വാ​ങ്ങി​യിട്ടുള്ളത്.

എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വി​ല​യെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ കാ​ണി​ച്ചു​വെ​ന്ന ന്യാ​യീ​ക​ര​ണ​ത്തി​ലു​ടെ ഇ​ത് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ്ര​തി​രോ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ നി​ല​പാ​ട് എ​ടു​ത്ത​തി​ന്‍റെ പ്ര​തി​കാ​ര​മാ​യു​ള്ള വേ​ട്ട​യാ​ട​ൽ എ​ന്നാ​യി​രു​ന്നു കു​ഴ​ല്‍​നാ​ട​ന്‍റെ വാ​ദം.