ആല്‍മരക്കൊമ്പ് പൊട്ടിവീണ് അപകടം; ചികിത്സയിലായിരുന്ന ടാക്സി ഡ്രൈവര്‍ മരിച്ചു
Wednesday, May 8, 2024 3:36 PM IST
കോഴിക്കോട്: ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ആല്‍മരക്കൊമ്പ് പൊട്ടിവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. വാണിമേല്‍ ചേലമുക്കിലെ എക്കോത്ത് അസീസ് (54) ആണ് മരിച്ചത്. കല്ലാച്ചിയിലെ ടാക്സി ഡ്രൈവറായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വാണിമേല്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. പാറോള്ള പറമ്പത്ത് നൗഫല്‍ എന്നയാള്‍ക്കൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ആല്‍മരത്തിന്റെ വലിയ ശിഖരം പൊട്ടിവീഴുകയായിരുന്നു.
നൗഫല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ അസീസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.