കെ​പി​പി​എ​ച്ച്എ സം​സ്ഥാ​ന സ​മ്മേ​ള​നം ആ​രം​ഭി​ച്ചു
Tuesday, April 30, 2024 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: എ​യ്ഡ​ഡ് പ്രൈ​മ​റി പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​യ കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​പി​എ​ച്ച്എ) സം​സ്ഥാ​ന സ​മ്മേ​ള​നം തു​ട​ങ്ങി.

പ്ര​തി​നി​ധി സ​മ്മേ​ള​നം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ലെ ഒ​ളി​ന്പ്യൻ ഹാ​ളി​ൽ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ ഉ​ദ് ഘാ​ട​നം ചെ​യ്തു. നി​ര​ന്ത​രം അ​ധ്യാ​പ​ക​രെ പ്ര​ചോ​ദി​പ്പി​ച്ച് ക​ർ​മോ​ത്സു​ക​രാ​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യി​ൽ പ്ര​മു​ഖ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മ്മേ​ള​ന​ത്തി​ൽ കെ​പി​പി​എ​ച്ച്എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘാ​ട​ക​ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ഐ. അ​ജി​കു​മാ​ർ സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ സു​നി​ൽ​കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ.​എ. ബെ​ന്നി വ​ര​വു​ചെ​ല​വു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം മാ​നേ​ജ​ർ കെ.​കെ. ഗം​ഗാ​ധ​ര​ൻ, ഹെ​ഡ്മാ​സ്റ്റ​ർ മാ​സി​ക അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ എ​സ്. നാ​ഗ​ദാ​സ്, കെ​പി​പി​എ​ച്ച് എ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ജി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​പി​എ​ച്ച്എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ന​രേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗം എ.​സൈ​ഫു​ദ്ദീ​ൻ, കെ​പി​പി​എ​ച്ച്എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി സ്ക​റി​യ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി.​എ​ഫ്. റോ​ബി​ൻ, ടി.​അ​നി​ൽ​കു​മാ​ർ, കെ.​സി.​കൃ​പ​രാ​ജ്, കെ.​എ​സ്.​സു​ധീ​ർ, രാ​ജേ​ഷ് രാ​ജ​ൻ, ബെ​ന്നി സൈ​മ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നം നാ​ളെ സ​മാ​പി​ക്കും.