വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് ഇ​ട​മി​ല്ല: വെ​ള്ള​നാ​ട്ട് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Saturday, May 4, 2024 7:08 AM IST
നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വെ​ള്ള​നാ​ട് എ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​ത് നാ​ട്ടു​കാ​രെ​യും മ​റ്റു യാ​ത്ര​ക്കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​മേ​റെ​യാ​യി.

കാ​റി​ൽ എ​ത്തു​ന്ന​വ​ർ​ക്കാ​ണ് ഏ​റെ​യും ദു​രി​തം. വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​നാ​വാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. കാ​ർ പാ​ർ​ക്കു ചെ​യ്ത ശേ​ഷം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​കു​ന്ന​വ​ർ മ​ട​ങ്ങി​വ​രു​മ്പോ​ൾ മ​റ്റു വാ​ഹ​ന​ങ്ങ​ൾ കാ​റി​ലി​ടി​ച്ച് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ക​ട്ടെ തോ​ന്നും പോ​ലെ​യാ​ണ് ടൗ​ണി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.

ഇ​തു​കാ​ര​ണം വെ​ള്ള​നാ​ട് ജം​ഗ്ഷ​ൻ, ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‌ സ​മീ​പ​ത്തെ സ്കൂ​ൾ ജം​ഗ്ഷ​ൻ, വെ​ള്ള​നാ​ട് ച​ന്ത​യ്ക്കും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നും ഇ​ട​യ്ക്കു​ള്ള സ്ഥ​ലം, ജം​ഗ്ഷ​ൻ മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​വ​രെ​യു​ള്ള റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

നാ​ട്ടു​കാ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം സീ​ബ്രാ​ലൈ​നു​ക​ളി​ൽ പോ​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ക​യാ​ണ്. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗു​ക​ൾ കാ​ര​ണം അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.