മു​ണ്ടേ​ല-ദേ​വ​രു​കു​ളം-കു​രി​ശ​ടി റോ​ഡ് ത​ക​ർ​ന്നു
Sunday, May 5, 2024 6:23 AM IST
നെ​ടു​മ​ങ്ങാ​ട് : മു​ണ്ടേ​ല ദേ​വ​രു​കു​ളം കു​രി​ശ​ടി റോ​ഡ് ത​ക​ർ​ന്നു. ആ​ര്യ​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ മു​ണ്ടേ​ല, അ​രു​വി​ക്ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​നെ​ത്താ​ൻ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​കാ​ര​ണം ശോ​ച്യാ​വ​സ്ഥ​യി​ലാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​ഞ്ചു​വ​ർ​ഷം മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ ചെ​ല​വി​ൽ റീ ​ടാ​റിം​ഗ് ചെ​യ്ത റോ​ഡാ​ണി​പ്പോ​ൾ മെ​റ്റ​ലു​ക​ളി​ള​കി കാ​ൽ​ന​ട​യാ​ത്ര​യ്ക്കു പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​യി. മ​ഴ​ക്കാ​ല​മാ​യാ​ൽ ഗ​ട്ട​റു​ക​ൾ വീ​ണ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടും ഉ​ണ്ടാ​വും .

ഇ​തു​കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​വു​ക പ​തി​വാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. എ​ത്ര​യും​വേ​ഗം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ മെ​ന്ന് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.