ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ വി​ഷ​ൻ 2030 ര​ണ്ടാം​ഘ​ട്ട ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Monday, May 6, 2024 6:18 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നാ​കാ​ത്ത ത​ര​ത്തി​ൽ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച​വ​ർ​ക്ക് സം​സ്ഥാ​നം മു​ഴു​വ​ൻ കാ​ര്യ​ക്ഷ​മ​മാ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സേ​വ​ന ശൃം​ഖ​ല​ക​ൾ സ്ഥാ​പി​ക്കാ​നും വേ​ദ​ന​യും ദു​രി​ത​വു​മി​ല്ലാ​ത്ത കേ​ര​ളം എ​ന്ന സ്വ​പ്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​മാ​യി രാ​ജ്യ​ത്തെ പ്ര​മു​ഖ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ശൃം​ഖ​ല​യാ​യ ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ര​ണ്ടാം​ഘ​ട്ട ശി​ൽ​പ​ശാ​ല​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

ആ​ദ്യ ശി​ൽ​പ്പ​ശാ​ല നെ​യ്യാ​റ്റി​ൻ​ക​ര വ്ളാ​ങ്ങ​മു​റി സി​എ​സ്ഐ ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ൽ നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചെ​യ​ർ​മാ​ൻ കെ.​എം. നൂ​ർ​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് ഫ്രാ​ങ്ക്ളി​ൻ, കൗ​ണ്‍​സി​ല​ർ പ്ര​സ​ന്ന​കു​മാ​ർ, ആ​ൽ​ഫ ഓ​വ​ർ​സീ​സ് കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി വി​ഷ്ണു സു​ധാ​ക​ര​ൻ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ഴ്സ് അ​നു​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ർ സു​രേ​ഷ് ശ്രീ​ധ​ര​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ഷ​ൻ 2030 തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഡ​യ​റ​ക്ട​ർ പു​ളി​മൂ​ട്ടി​ൽ ഉ​ണ്ണി സ്വാ​ഗ​ത​വും സ്റ്റേ​റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അം​ജി​ത്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പാ​ലി​യേ​റ്റീ​വ് കെ​യ​ർ വെ​ല്ലു​വി​ളി​ക​ളും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യം ആ​ൽ​ഫ ചെ​യ​ർ​മാ​ൻ കെ.​എം.​നൂ​ർ​ദീ​ൻ അ​വ​ത​രി​പ്പി​ച്ചു.