പോൽ-ആപ്പ് സേവനം വിനിയോഗിച്ചത് 1231 പേർ
Wednesday, May 8, 2024 6:42 AM IST
തിരുവനന്തപുരം: അ​വ​ധി​ക്കാ​ല​ത്ത് വീ​ടു​പൂ​ട്ടി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ അ​ക്കാ​ര്യം മൊ​ബൈ​ൽ ആ​പ്പ് വ​ഴി അ​റി​യി​ച്ചാ​ൽ വീടിനും പ​രി​സ​ര​ത്തും പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തുന്ന പോലീസ് സംവിധാനം "പോൽ-ആപ്പ്' ഇതുവരെ ഉപയോഗപ്പെടുത്തിയത് 1231 പേർ.

ഈ സംവിധാനം അവധിക്കാലം കഴിയും വരെ ഇനിയും ഉപയോഗി ക്കാം. പോ​ലീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പാ​യ പോ​ൽ-​ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തശേ​ഷം അ​തി​ലെ ലോ​ക്ക്ഡ് ഹൗ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​തി​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​ത്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു 48 മ​ണി​ക്കൂ​ർ മു​ന്പെ​ങ്കി​ലും ഇത്തരത്തിൽ പോലീസിനെ വി​വ​രം അറിയിച്ചിരിക്കണം.

യാ​ത്ര​പോ​കു​ന്ന ദി​വ​സ​ങ്ങ​ൾ, വീ​ട് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ലം, വി​ലാ​സം, ബ​ന്ധു​വി​ന്‍റെയോ അ​യ​ൽ​വാ​സി​യു​ടെ​യോ പേര്, ഫോ​ണ്‍ ന​ന്പ​ർ ഉൾപ്പ െടെയുള്ള വിവരങ്ങളാണ് ആ​പ്പി​ൽ ന​ൽ​കേ​ണ്ട​ത്. ഏ​ഴു ദി​വ​സം മു​ൻ​പു​വ​രെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. പ​ര​മാ​വ​ധി 14 ദി​വ​സം വ​രെ വീ​ടും പ​രി​സ​ര​വും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ഗൂ​ഗി​ൾ പ്ലേ​ സ്റ്റോ​റി​ലും ആ​പ്പ് സ്റ്റോ​റി​ലും പോ​ൽ-​ആ​പ്പ് ല​ഭ്യ​മാ​ണ്.