ഇ​ല​വു​മ​രം അ​പ​ക​ടാവ​സ്ഥ​യി​ൽ
Wednesday, May 8, 2024 6:52 AM IST
നെ​ടു​മ​ങ്ങാ​ട്: കു​റ്റി​ച്ച​ൽ റോ​ഡി​ൽ എ​ലി​മി​ലേ​ക്കു സ​മീ​പം റോ​ഡ​രി​കി​ൽ വ​ൻ ഇ​ല​വു​മ​രം അ​പ​ക​ടാവ​സ്ഥ​യി​ൽ.​ നി​ത്യേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തുവ​ഴി ക​ട​ന്നു പോ​കു​ന്നത്. ​​മ​ര​ത്തി​നു​ള്ളി​ൽ​ കേ​ടുബാ​ധി​ച്ചു പോ​ടാ​യി നി​ൽ​ക്കു​ക​യാ​ണ്. കാ​ല​വ​ർ​ഷം തു​ട​ങ്ങി കാ​റ്റും മ​ഴ​യും വ​ന്നാ​ൽ മ​രം ഒ​ടി​ഞ്ഞു വീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ഏ​ക​ദേ​ശം 50 മീ​റ്റ​റി​ൽ അ​ധി​കം നീ​ള​മു​ള്ള ഈ ​മ​ര​ത്തി​ന്‍റെ ചു​റ്റ​ള​വ് ര​ണ്ടു​മീ​റ്റ​റോ​ളം വ​രും. അ​ടി​യ​ന്ത​ര​മാ​യി ഇ​ല​വു​മ​രം മു​റി​ച്ചു​മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.